നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Mafia Gang | പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; 17കാരിക്കും പിതാവിനും മർദ്ദനമേറ്റു

  Mafia Gang | പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; 17കാരിക്കും പിതാവിനും മർദ്ദനമേറ്റു

  ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ (Mafia Gang) ആക്രമണം ഉണ്ടായി. നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ പിതാവിനും 17 വയസുകാരി മകൾക്കുമാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്. കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമണെന്ന് പോത്തൻകോട് പോലീസ് (Kerala Police) അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടായിക്കോണം പോത്തൻകോട് റോഡിലായിരുന്നു സംഭവം. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. ശേഷം ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറയുകയും പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നുമാണ് പരാതി. ഷായും മകളും പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

   നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഷാനെയും മകളെയും മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഘം സഞ്ചരിച്ചിരുന്ന വെള്ള വാഗണർ കാർ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പോത്തൻകോട് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

   ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; ​തലകീഴായി കെട്ടിത്തൂക്കി മത്സ്യത്തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു

   മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ ( Mangaluru)   മത്സ്യത്തൊഴിലാളിക്ക്  (Fishermen) ക്രൂര മർദ്ദനം. ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിനാണ് മർദിച്ചത്.

   മത്സ്യബന്ധന ബോട്ടിൽവെച്ച് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ തന്നെയാണ് തലകീഴായി കെട്ടിത്തൂക്കി ഷീനുവിനെ മർദിച്ചത്.

   സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.ബോട്ടിലെ ക്രെയ്നിൽ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

   മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് പറഞ്ഞാണ് ഒപ്പമുള്ളവർ ഇയാളെ മർദ്ദിച്ചത്. സംഭവത്തിൽ മംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   Murder |പുലര്‍ച്ചെ യുവതി കാമുകനെ കാണാനിറങ്ങി; പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊലപ്പെടുത്തി

   പുലര്‍ച്ചെ കാമുകനെ കാണാനിറങ്ങിയ ഭാര്യയെ(wife) പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ്(husband) കാമുകനെ(lover) കുത്തിക്കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് കുമാറാണ് രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്.

   Also Read- വീട്ടമ്മയെ വെട്ടി കുഞ്ഞിനെ തട്ടിയെടുത്തു; അയല്‍വാസിയായ യുവാവിനെ സാഹസികമായി പിടികൂടി

   ഭര്‍ത്താവുമായി ജയ്പുരില്‍ താമസിക്കുന്ന യുവതിയുമായി യോഗേഷ് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാമുകിയെ കാണാന്‍ വേണ്ടിയാണ് യോഗേഷ് ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലെത്തിയത്. തുടര്‍ന്ന് കാമുകിയെ വീടിന് പുറത്തേക്ക് വിളിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

   യോഗേഷുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതും ഇതിനുപിന്നാലെയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടിരുന്നു. വീടിന് സമീപത്തുണ്ടെന്നും പുറത്തുവരണമെന്നുമാണ് കാമുകന്‍ യുവതിയോട് ആവശ്യപ്പട്ടത്.


   തുടര്‍ന്ന് യുവതി വീടിന് പുറത്തിറങ്ങി കാമുകന്‍ കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലേക്ക് പോയി. യുവതിയുടെ ഭര്‍ത്താവ് ഇവരെ രഹസ്യമായി പിന്തുടര്‍ന്നു. ഭാര്യ കാമുകനെ കണ്ടതിന് പിന്നാലെ ഇയാള്‍ കത്തിയുമായി ഓടിയെത്തി. ആദ്യം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പിന്നാലെ പ്രതി യോഗേഷിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

   യോഗേഷ് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് കഴുത്തറുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യോഗേഷിനെ പിന്നീട് യുവതിയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും ജയ്പൂര്‍ വെസ്റ്റ് ഡി.സി.പി. റിച്ച തോമര്‍ പറഞ്ഞു.

   യുവതിയെയും നാട്ടുകാരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രണയത്തെച്ചൊല്ലിയാണ് യോഗേഷിനെ കുത്തിക്കൊന്നതെന്ന് വ്യക്തമായത്. യുവതിയും കൊല്ലപ്പെട്ട യോഗേഷും ഡല്‍ഹി സ്വദേശികളാണ്. ആക്രിക്കച്ചവടക്കാരനായ യോഗേഷിനെ കടയില്‍ പോയസമയത്താണ് യുവതി പരിചയപ്പെട്ടതെന്നും ഇരുവരും രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

   Published by:Anuraj GR
   First published:
   )}