നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയെ വീഴ്ത്താൻ 19 കാരൻ ക്രൈംബ്രാഞ്ച് ഇൻസ്പെകടറായി; ഫേസ്ബുക്കിലൂടെ പൊലീസ് പിടിയിലായി

  കാമുകിയെ വീഴ്ത്താൻ 19 കാരൻ ക്രൈംബ്രാഞ്ച് ഇൻസ്പെകടറായി; ഫേസ്ബുക്കിലൂടെ പൊലീസ് പിടിയിലായി

  കോട്ടയം  ക്രൈംബ്രാഞ്ച് അനൂപ് ജോസിന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: വ്യാജ ഫേസ്ബുക്ക് ഐഡികൾ ഉണ്ടാക്കിയ പണം തട്ടുന്ന മാഫിയ വലിയ രീതിയിൽ കേരളത്തിലെ  രൂപപ്പെട്ടിരുന്നു. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും പേരിലായിരുന്നു വ്യാജ ഐഡികൾ. ഇതിനെതിരെ പോലീസ് ശക്തമായ നടപടി പലതവണ സ്വീകരിച്ചെങ്കിലും വ്യാജ ഐഡി നിർമ്മാണം അവസാനിച്ചിരുന്നില്ല. പൊലീസിനും വലിയ തലവേദനയായി ഇത് മാറിയിരുന്നു.  എന്നാൽ പണം തട്ടുക എന്നതായിരുന്നു ഇതുവരെ വ്യാജ ഐഡി നിർമാതാക്കൾ ചെയ്തിരുന്ന രീതി. എന്നാൽ കോട്ടയം പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് പുതിയ തട്ടിപ്പ് രീതിയാണ്

  പ്രണയത്തിൽ പിണങ്ങിയ കാമുകിയെ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ്  കൊല്ലം സ്വദേശിയായ 19കാരൻ തട്ടിപ്പ് തുടങ്ങിയത്. തുടങ്ങി പല സ്ത്രീകളുമായും ഇതെ ഉദ്യോഗസ്ഥൻറെ  ഫേസ്ബുക്ക് വ്യാജ ഐഡി ഉപയോഗിച്ച് ഇയാൾ ചാറ്റ് ചെയ്യുകയായിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ പേരിലാണ് വ്യാജ ഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പുനലൂർ സ്വദേശിയായ റെനിൽ വർഗീസിനെ(19) കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

  ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം  ക്രൈംബ്രാഞ്ച് അനൂപ് ജോസിന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വ്യാപകമായി പലർക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇതിൽ പലരും അനൂപ് ജോസിന്റെ സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കൾ  ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അനൂപ് ജോസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

  പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായി റെനിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധം അറിഞ്ഞതോടെ   ഫേസ്ബുക്ക് വഴിയുള്ള ബന്ധം അവസാനിപ്പിച്ചു. തുടർന്ന് അക്കൗണ്ട് റിമൂവ് ചെയ്ത ശേഷം ബ്ലോക്ക് ചെയ്തു. ഇതോടെയാണ് പുതിയ തന്ത്രവുമായി റെനിൽ രംഗത്തുവന്നത്. പെൺകുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലരുടെ ബന്ധുവാണ് എന്ന റെനിൽ അന്വേഷിച്ചു കണ്ടുപിടിച്ചു. ഇതോടെയാണ് അനൂപ് ജോസിന്റെ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കാൻ വീണ്ടും ശ്രമം നടത്തിയത്.

  ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും ഇയാൾ ആരും നിന്നും പണം ആവശ്യപ്പെട്ടില്ല എന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റു പല സ്ത്രീകളുമായും ഇത് അക്കൗണ്ട് ഉപയോഗിച്ച് ഇയാൾ ചാറ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് പ്രതിയെ പിടികൂടി തുടർ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചത്. ഏതായാലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത് തുടർക്കഥയായി മാറുന്നു എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പ് എന്നതും ശ്രദ്ധേയമാണ്.
  Published by:Jayesh Krishnan
  First published:
  )}