കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്.
സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.
Also read-സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് കരിപ്പൂരില്‍ പിടിയിലായ യുവതിയുടെ മൊഴി
മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് സംഘമാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.