• HOME
  • »
  • NEWS
  • »
  • crime
  • »
  • മട്ടൻ സൂപ്പിൽ ചോറ്; ഭക്ഷണം കഴിക്കാനെത്തിയവർ 19കാരനായ വെയിറ്ററെ അടിച്ചുകൊന്നു

മട്ടൻ സൂപ്പിൽ ചോറ്; ഭക്ഷണം കഴിക്കാനെത്തിയവർ 19കാരനായ വെയിറ്ററെ അടിച്ചുകൊന്നു

മട്ടൺ സൂപ്പിൽ ചോറ് കണ്ടതിനെ തുടർന്ന് പ്രതികൾ പ്രകോപിതരാവുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു

  • Share this:
പൂനെ: മട്ടൻ സൂപ്പിൽ ചോറ് കണ്ടെത്തിയെന്ന് ആരോപിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേർ ചേർന്ന് 19കാരനായ വെയിറ്ററെ ആക്രമിച്ചുകൊന്നു. പൂനെ നഗരത്തിലെ പിംപിൾ സൗദാഗർ ഏരിയയിലെ ഒരു ഹോട്ടലിലാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്നവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വൈകി നടന്ന സംഭവത്തിൽ ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പ്രതികൾ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. മട്ടൺ സൂപ്പിൽ ചോറ് കണ്ടതിനെ തുടർന്ന് പ്രതികൾ പ്രകോപിതരാവുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.

വെയിറ്ററായ മങ്കേഷ് പോസ്റ്റെയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ദിലീപ് പവാർ പറഞ്ഞു. പ്രതികളിലൊരാൾ പൂനെ സ്വദേശിയായ വിജയ് വാഗിരെ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, രണ്ടാമത്തെ അക്രമിയുടെ പേര് അറിവായിട്ടില്ല.

Also Read- മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ പ്രതി അറസ്റ്റിൽ

രണ്ട് പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Published by:Anuraj GR
First published: