• HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽനിന്ന് കടന്നു

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽനിന്ന് കടന്നു

ജാ​മ്യ​ത്തി​ലാ​യി​രു​ന്ന പ്ര​തി വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് ശ​നി​യാ​ഴ്ച കോ​ട​തി​യി​ലെ​ത്തി​യ​ത്. എന്നാൽ പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുകയായിരുന്നു...

  • Last Updated :
  • Share this:
    പാലക്കാട്: ലൈംഗിക പീഡന കേസിൽ വി​ധി എ​തി​രാ​യതിന് പിന്നാലെ പ്ര​തി കോ​ട​തി​യി​ല്‍​നി​ന്ന്​ കടന്നുകളഞ്ഞു. കൂ​റ്റ​നാ​ട് ആ​മ​ക്കാ​വ് സ്വ​ദേ​ശി കു​ണ്ടു​പ​റ​മ്ബി​ല്‍ ഹ​രി​ദാ​സ​നാ​ണ് (39) പ​ട്ടാമ്പി പോക്സോ അ​തി​വേ​ഗ കോ​ട​തി​യി​ല്‍​നി​ന്ന് കടന്നുകളഞ്ഞത്. 14കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഹ​രി​ദാ​സ​ന്‍.

    2021ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ​ചാ​ലി​ശ്ശേ​രി പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ജാ​മ്യ​ത്തി​ലാ​യി​രു​ന്ന പ്ര​തി വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് ശ​നി​യാ​ഴ്ച കോ​ട​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, പ​ട്ടാമ്പി പോ​ക്‌​സോ കോ​ട​തി പ്രതിക്ക് 10 വ​ര്‍ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഇ​തോ​ടെ ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

    ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോഡ്രൈവർ പിടിയിൽ

    ഓട്ടോ വഴി തിരിച്ചുവിട്ട് യുവതിയെ ബാലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിൽ. മലപ്പുറം വഴിക്കടവിലാണ് യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിലായത്. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. വഴിക്കടവിൽ നിന്നാണ് ഓട്ടോയിൽ കയറിയത്. യുവതി കയറിയതിനു പിന്നാലെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

    Also read: മൊബൈൽ ബാർ, മദ്യം ഗ്ലാസിൽ ഒഴിച്ചുകൊടുത്ത് വിൽപന; 37കാരി പിടിയിൽ

    യുവതി നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ.മാരായ ഒ.കെ. വേണു, കെ.ജി. ജോസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത, പ്രസാദ്, ജിതിന്‍, ജോബിനി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: