നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sandeep Kumar Murder | അത് ഫൈസൽ അല്ല മൻസൂർ; മേൽവിലാസം തെറ്റിച്ച് നൽകിയ സന്ദീപ് കൊലക്കേസ് പ്രതിയെ കാസർകോട് എത്തിച്ച് തെളിവെടുത്തു

  Sandeep Kumar Murder | അത് ഫൈസൽ അല്ല മൻസൂർ; മേൽവിലാസം തെറ്റിച്ച് നൽകിയ സന്ദീപ് കൊലക്കേസ് പ്രതിയെ കാസർകോട് എത്തിച്ച് തെളിവെടുത്തു

  22 വയസ് മാത്രം പ്രായമുള്ള മൻസൂർ നാട്ടിൽ പൊതുശല്യക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടിലെ തെളിവെടുപ്പിനു ശേഷം വാഹനത്തിൽ കയറുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ മൻസൂർ അസഭ്യം പറയുകയും ചെയ്തു.

  sandeep-kumar

  sandeep-kumar

  • Share this:
   കാസർകോട്: തിരുവല്ല പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ (Sandeep Kumar) കുത്തിക്കൊലപ്പെടുത്തിയ (murder) കേസിലെ നാലാം പ്രതി മൻസൂറിനെ കാസർകോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നേരത്തെ അറസ്റ്റിലായപ്പോൾ പേരും മേൽവിലാസവും ഇയാൾ തെറ്റിച്ച് നൽകിയിരുന്നു. കണ്ണൂർ ചെറുപുഴ സ്വദേശി മുഹമ്മദ് ഫൈസൽ എന്നാണ് പേര് നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കാസർകോട് (Kasargod) മൈമുൻ നഗർ കുന്നിൽ മൻസൂർ ആണെന്ന് വ്യക്തമായിരുന്നു. ഇയാളുടെ പേരും മേൽവിലാസവും മറ്റ് തിരിച്ചറിയൽ രേഖകളും ഉറപ്പിക്കാനായാണ് കഴിഞ്ഞ ദിവസം കാസർകോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അടിപിടികേസുകളിലും ബൈക്ക് മോഷണ കേസിലും മൻസൂർ നേരത്തെ പ്രതിയായിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. തിരുവല്ല പൊലീസിനൊപ്പം കുമ്പള പൊലീസും പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ ഉണ്ടായിരുന്നു.

   പ്രതിയെ വീട്ടിനുള്ളിൽവെച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ സഹോദരനെയും ഒപ്പംനിർത്തി വീട്ടിനുള്ളിൽവെച്ച് പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അയൽക്കാരിൽനിന്നും നാട്ടുകാരിൽനിന്നും ഇയാൾക്കെതിരായ വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. 22 വയസ് മാത്രം പ്രായമുള്ള മൻസൂർ നാട്ടിൽ പൊതുശല്യക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ അടിപിടി സംഭവങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, പൊലീസ് വ്യക്തമാക്കുന്നു. വീട്ടിലെ തെളിവെടുപ്പിനു ശേഷം വാഹനത്തിൽ കയറുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ മൻസൂർ അസഭ്യം പറയുകയും ചെയ്തു.

   അതിനുശേഷം കുമ്പളയിലെയും കാസർകോട്ടെയും പൊലീസ് സ്റ്റേഷനുകളിൽ പ്രതിയെ എത്തിച്ചു. ഇയാൾക്കെതിരായ കേസുകളുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കുമ്പളം സ്റ്റേഷനിൽ ഇയാൾക്കെതിരെ ഒരു അടിപിടി കേസ് നിലവിലുണ്ട്. മഞ്ചേശ്വരം സ്റ്റേഷനിൽ ഒരു ബൈക്ക് മോഷണ കേസിലും മൻസൂർ പ്രതിയാണ്. കൂടാതെ കാസർകോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. കർണാടകയിലും മൻസൂറിനെതിരെ കേസുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കർണാടക പൊലീസിനോട് ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ പ്രതിയുമായി അന്വേഷണസംഘം തിരുവല്ലയിലേക്ക് മടങ്ങി.

   സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍; വധഭീഷണിയുള്ളതായി ജിഷ്ണു

   സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍. തിങ്കളാഴ്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

   Also Read- Sandeep Murder | സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി

   തനിക്ക് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ഒന്നാം പ്രതിയായ ജിഷ്ണു പറഞ്ഞു. ആക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജിഷ്ണു പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു.

   എന്താണ് വൈരാഗ്യത്തിന് പിന്നിലെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. രാഷ്ട്രീയമായ പകപോക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഇല്ലെന്ന് മറ്റുള്ള പ്രതികളും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബിജെപിയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ജിഷ്ണുവും ബിജെപിയുമായി ബന്ധമില്ലെന്ന് മന്‍സൂര്‍, പ്രമോദ്, നന്ദു,വിഷ്ണു എന്നിവരും പറഞ്ഞു. സഹോദരങ്ങളായ വിഷ്ണു, നന്ദു എന്നിവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.

   തനിക്ക് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ഒന്നാം പ്രതിയായ ജിഷ്ണു പറഞ്ഞു. ആക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജിഷ്ണു പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു.

   എന്താണ് വൈരാഗ്യത്തിന് പിന്നിലെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. രാഷ്ട്രീയമായ പകപോക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഇല്ലെന്ന് മറ്റുള്ള പ്രതികളും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബിജെപിയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ജിഷ്ണുവും ബിജെപിയുമായി ബന്ധമില്ലെന്ന് മന്‍സൂര്‍, പ്രമോദ്, നന്ദു,വിഷ്ണു എന്നിവരും പറഞ്ഞു. സഹോദരങ്ങളായ വിഷ്ണു, നന്ദു എന്നിവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.
   Published by:Anuraj GR
   First published:
   )}