• HOME
 • »
 • NEWS
 • »
 • crime
 • »
 • THE ACCUSED WAS KILLED BY VICTIMS FATHER IN GUJARAT

ഗുജറാത്തില്‍ മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു

അച്ഛനും സുഹൃത്തും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  രാജ്‌കോട്ട്: മകളെ പീഡിപ്പച്ച കേസിലെ പ്രതിയെ അച്ഛന്‍ വെട്ടിക്കൊന്നു.പീഡനകേസിലെ പ്രതിയായ രാജ്‌കോട്ട് കനക്‌നഗര്‍ സ്വദേശിയായ വിജയ് മേറിയെയാണ് കൊലപ്പടുത്തിയത്. അച്ഛനും സുഹൃത്തും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി രാജ്‌കോട്ടിലെ കബീര്‍ റോഡില്‍വെച്ചാണ് യുവാവിനെ വെട്ടിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സി സി ടി ദൃശ്യങ്ങള്‍ പുറത്ത്  വന്നിട്ടുണ്ട്. ജയിലിലായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

  കഴിഞ്ഞ ഒക്ടോബറില്‍ വിജയ് മേറര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടെപ്പെം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതില്‍ 2021 മാര്‍ച്ചില്‍ ജുനഗഡില്‍ വച്ച് വരുവരെയും കസ്റ്റഡിയിലെടുത്തുത്തിരുന്നു. പെണ്‍കുട്ടിക്ക് പ്രയാപുര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരെ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.പീഡനത്തിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

  പൊലീസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

  സി.ഐയെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.

  സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്. നേരത്തെ. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.

  തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

  തിരുവോണദിനത്തിൽ തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് കൊല്ലപ്പെട്ടത്.

  ഇന്നലെ രാത്രി ഒമ്പതുമണിയോടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെട്ടു.ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതി ഗിരീശൻ പോലീസിന്റെ കസ്റ്റഡിയിലായെന്നാണ് സൂചന. ഇന്നലെയും ഇന്നുമായി തൃശൂരും രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഉത്രാടദിനമായ ഇന്നലെ കീഴുത്താണിയിലും തിരുവോണദിവസം ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. കീഴുത്താണി മനപ്പടിയിൽ ഇന്നലെ വീട്ടുടമസ്ഥന്റെയും സംഘത്തിന്റേയും മർദ്ദനത്തെതുടർന്നാണ് സൂരജ് എന്ന യുവാവ് മരിച്ചത്. തിരുവോണ ദിനത്തിൽ ചെന്ത്രാപ്പിന്നിയിൽ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്.
  Published by:Jayashankar AV
  First published:
  )}