• HOME
  • »
  • NEWS
  • »
  • crime
  • »
  • വഴിവിട്ട ബന്ധം കണ്ടുപിടിച്ചു; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി

വഴിവിട്ട ബന്ധം കണ്ടുപിടിച്ചു; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി

മുല്ലപ്പെരിയാറിൽനിന്ന് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്

  • Share this:
കുമളി: ഭാര്യയുമായി വഴിവിട്ട ബന്ധം പുലർത്തിയയാളെ കൊന്ന് കനാലിൽ തള്ളി. തമിഴ്നാട്ടിലെ കമ്പത്താണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയത്. മുല്ലപ്പെരിയാറിൽനിന്ന് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പം നാട്ടുകാൽ സ്വദേശി ഓട്ടോ ഡ്രൈവർ വിനോദ് കുമാർ(34), ഭാര്യ നിത്യ(26), വിനോദ് കുമാറിന്‍റെ സുഹൃത്ത് രമേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാൽ തെരുവിൽ സ്വദേശി പ്രകാശ് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പ്രകാശ് തന്‍റെ ഭാര്യ നിത്യയുമായി അവിഹിതബന്ധം പുലർത്തിയിരുന്നതായി വിനോദ് കുമാർ കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്‍റെ നഗ്നചിത്രം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നിത്യ നൽകി മറുപടി. ഇതോടെ പ്രകാശിനെ കൊല്ലാൻ വിനോദ് കുമാർ പദ്ധതി തയ്യാറാക്കുന്നു. നിത്യയുടെയും രമേശിന്‍റെയും സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

Also Read- പതിനാല് ലക്ഷം രൂപയുടെ കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് അധ്യാപികയിൽനിന്ന് 14.72 ലക്ഷം തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ

ഇതനുസരിച്ച് നിത്യയെക്കൊണ്ട് പ്രകാശിനെ വിളിച്ചുവരുത്തുകയും കൊലചെയ്യുകയുമായിരുന്നു. കൊലപാതകത്തിനുശേഷം പ്രകാശിന്‍റെ മൃതദേഹം വിനോദ് കുമാറും രമേശും ചേർന്ന് കനാലിൽ തള്ളുകയായിരുന്നു. രമേശിന്‍റെ മൃതദേഹം കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

Summary- The man who had an affair with his wife was killed and thrown into the canal. The incident took place in Kamba, Tamil Nadu. An employee of a private firm was killed by the auto driver and his wife. The body was dumped in the canal that carries water from Mullaperiyar to Vaiga Dam.
Published by:Anuraj GR
First published: