ചെന്നൈ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി(32)യുടെ മൃതദേഹമാണ് കണ്ടെത്തിയ്. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്ന ആത്മഹത്യക്കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണഗിരി കാവേരി പട്ടണത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായി യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തമിഴ്നാട്ടില്‍ എത്തിയത്. സൂര്യ എന്ന യുവാവിന്റെ ഒപ്പമായിരുന്നു രഞ്ജിനി ഇറങ്ങിപ്പോയത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും.
നാലുമാസം കാവേരിപ്പട്ടണത്തുള്ള ഒരു വസ്ത്രശാലയില്‍ രഞ്ജിന് ജോലി ചെയ്തിരുന്നു. പിന്നീട് സൂര്യയുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ പറയാതിരുന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് ഇന്നലെ മുതല്‍ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയയാിരുന്നു.
അതേസമയം രഞ്ജിനിയുടെ മരണത്തിന് ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. സൂര്യയെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് അറിയിച്ചത്.
മകളെ പീഡിപ്പിച്ച പിതാവിന് ആറു വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും
മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങല്‍ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ) കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.
സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്ന ഉണ്ണികൃഷ്ണന് മകളെ ഉപദ്രവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. ഉണ്ണികൃഷ്ണന് മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന് ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗിക പീഡനത്തിന് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴും ശിക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴത്തുക കെട്ടിവയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിചാരണ തടവുകാലം ശിക്ഷയിളവ് നല്‍കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. മുഹസിന് ഹാജരായി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.