നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'ടീച്ചർ ലൈംഗികമായി പീഡിപ്പിച്ചു'; ആൺകുട്ടി കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തു

    'ടീച്ചർ ലൈംഗികമായി പീഡിപ്പിച്ചു'; ആൺകുട്ടി കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തു

    അന്നു തന്നെ ഒന്നിലേറെ തവണ അധ്യാപിക വിദ്യാർഥിയുമായി ബന്ധപ്പെട്ടു. പിന്നീടും ഈ ബന്ധം തുടർന്നു. പലപ്പോഴും നിരവധി തവണ വിദ്യാർഥിയുമായി അധ്യാപിക ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ബിലാസ്പൂർ: ഞെട്ടിക്കുന്ന സംഭവത്തിൽ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ച വിദ്യാർഥി ആത്മഹത്യ ചെയ്തു. ടീച്ചറുമായി ഏറെ അടുപ്പം പുലർത്തിയ വിദ്യാർഥിയെയാണ് ആരുമില്ലാതിരുന്ന സമയത്ത് ലൈംഗികമായി ചൂഷണം ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് സംഭവം. നഗ്നചിത്രങ്ങളും അശ്ലീല വീഡിയോയും നിരന്തരം അധ്യാപിക വിദ്യാർഥിക്കു അയച്ചു കൊടുക്കാറുണ്ടായിരുന്നു. വിദ്യാർഥിയുമായി അടുപ്പം പുലർത്തിയ ശേഷമാണ്, ലൈംഗികമായി ചൂഷണം ചെയ്തത്. അതിനിടെ സ്കൂളിലെ മറ്റൊരു ജീവനക്കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തുന്നത് വിദ്യാർഥി നേരിട്ടു കാണാൻ ഇടയായി. ഇതോടെയാണ് ആത്മഹത്യ ചെയ്തത്. സോഷ്യൽ മീഡിയയിൽ തൽസമയം എത്തിയായിരുന്നു വിദ്യാർഥിയുടെ ആത്മഹത്യ. അധ്യാപിക താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വിവരം വിദ്യാർഥി ആത്മഹത്യാ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

      സംഭവത്തെ കുറിച്ച് ബിലാസ്പുരിലെ ടോർവ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ കുറച്ചു കാലമായാണ് അധ്യാപിക 17കാരനായ വിദ്യാർഥിയോട് അടുപ്പം കാണിക്കാൻ തുടങ്ങിയത്. വിദ്യാർഥിയുടെ ഫോൺ നമ്പരിൽ നിരന്തരം വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. കൂടാതെ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോയും വിദ്യാർഥിക്ക് അയച്ചു നൽകി. ഓൺലൈൻ സ്പെഷ്യൽ ക്ലാസ് എന്ന പേരിലാണ് അധ്യാപിക വിദ്യാർഥിയുമായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്.

      അങ്ങനെയിരിക്കെ ഒരു ദിവസം അധ്യാപിക വിദ്യാർഥിയെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഈ സമയം അധ്യാപികയുടെ വീട്ടിൽ മറ്റാരുമില്ലായിരുന്നു. തുടർന്ന് വിദ്യാർഥിയുമായി അധ്യാപിക ലൈംഗിക ബന്ധം പുലർത്തി. അന്നു തന്നെ ഒന്നിലേറെ തവണ അധ്യാപിക വിദ്യാർഥിയുമായി ബന്ധപ്പെട്ടു. പിന്നീടും ഈ ബന്ധം തുടർന്നു. പലപ്പോഴും നിരവധി തവണ വിദ്യാർഥിയുമായി അധ്യാപിക ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പ്രായർപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാർഥിയുമായുള്ള ബന്ധം അധ്യാപിക തുടർന്നത്.

      Also Read- പെണ്ണാകാൻ ആഗ്രഹിച്ച സഹോദരനെ വിറകുകൊണ്ട് അടിച്ചുകൊന്നു; സഹോദരൻ അറസ്റ്റിൽ

      അതിനിടെയാണ്, അധ്യാപിക സ്കൂളിലെ മറ്റൊരു ജീവനക്കാരനുമായി അടുപ്പത്തിലാകുന്നത്. ഇയാളുമായി അധ്യാപിക രഹസ്യ ബന്ധം തുടങ്ങി. ഒരു ദിവസം അധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാർഥി, ഇവർ തമ്മിലുള്ള ശാരീരിക ബന്ധം നേരിൽ കണ്ടു. ഈ സംഭവത്തിനു ശേഷം അധ്യാപിക വിദ്യാർഥിയെ മനപൂർവ്വം ഒഴിവാക്കാൻ തുടങ്ങി. വിദ്യാർഥി വിളിക്കുമ്പോൾ ഫോൺ എടുക്കാതെയായി. ഇതോടെയാണ് മാനസികമായി തകർന്ന വിദ്യാർഥി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിഷാദ അവസ്ഥയിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ ആളില്ലാതിരുന്നപ്പോൾ മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.



      വിദ്യാർഥിയുടെ ആത്മഹത്യാ കുറിപ്പിൽ അധ്യാപികയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. അധ്യാപിക തന്നെ വഞ്ചിച്ചുവെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കത്ത് കണ്ടെടുത്ത പൊലീസ് വൈകാതെ അധ്യാപികയെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായി അധ്യാപിക സമ്മതിച്ചു. ഇതേത്തുടർന്ന് ഇവർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ഉൾപ്പടെ ചുമത്തി കേസെടുത്തു.

      Also Read- 'ലൈംഗികമായി സഹകരിച്ചാൽ സർട്ടിഫിക്കറ്റ് നൽകാം'; റവന്യൂ ഉദ്യോഗസ്ഥന്‍റെ കരണത്തടിച്ച് യുവതിയുടെ പ്രതികരണം

      അതിനിടെ വിദ്യാർഥി ആത്മഹത്യ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലായിരുന്നു. സംഭവത്തിൽ പൊലീസ് ഇടപെട്ട് എല്ലാ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽനിന്നും ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കോഡ് ഭാഷയിലാണ് വിദ്യാർത്ഥി എഴുതിയത്. ഇത് ഡീകോഡ് ചെയ്യാൻ പോലീസിന് രണ്ട് ദിവസമെടുത്തു.
      Published by:Anuraj GR
      First published:
      )}