• HOME
  • »
  • NEWS
  • »
  • crime
  • »
  • വർഷങ്ങളായി സ്നേഹിച്ച വരനും വധുവും വിവാഹത്തലേന്ന് വഴക്കിട്ട് പിരിഞ്ഞു; തമ്മിൽ തല്ലിൽ വരന്‍റെ പിതാവിന് പരിക്ക്

വർഷങ്ങളായി സ്നേഹിച്ച വരനും വധുവും വിവാഹത്തലേന്ന് വഴക്കിട്ട് പിരിഞ്ഞു; തമ്മിൽ തല്ലിൽ വരന്‍റെ പിതാവിന് പരിക്ക്

വിവാഹത്തലേന്ന് മെഹന്ദിയിടൽ ചടങ്ങിനായി വരൻ വധുവിന്‍റെ വീട്ടിലെത്തി. ഇവിടെവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയായിരുന്നു

  • Last Updated :
  • Share this:
    കൊല്ലം: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവും യുവതിയും വിവാഹത്തലേന്ന് വഴക്കിട്ട് പിരിഞ്ഞു. ഇതേത്തുടർന്നുണ്ടായ ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ തമ്മിൽ തല്ലി. സംഘർഷത്തിനിടെ വരന്‍റെ പിതാവിന് പരിക്കേറ്റു. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം.

    പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തലേന്ന് മെഹന്ദിയിടൽ ചടങ്ങിനായി വരൻ വധുവിന്‍റെ വീട്ടിലെത്തി. ഇവിടെവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയായിരുന്നു. രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ വിവാഹം വേണ്ടെന്ന് ഇരുവരും പ്രഖ്യാപിച്ചു.

    Also Read- പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽനിന്ന് കടന്നു

    ഇതേത്തുടർന്ന് വധുവിന്‍റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽവെച്ച് ഇരുകൂട്ടരുടെയും ബന്ധുക്കൾ ഒത്തുതീർപ്പ് ചർച്ച നടത്താനായി എത്തി. ഇവിടെവെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടയിൽ അകപ്പെട്ട വരന്‍റെ പിതാവിന് പരിക്കേൽക്കുകയായിരുന്നു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഇരുവീട്ടുകാരുടെയും പരാതിയിൽ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെതുടർന്ന് വിവാഹം മുടങ്ങുകയും ചെയ്തു.
    Published by:Anuraj GR
    First published: