നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നവവധു 125 പവനുമായി കാമുകനൊപ്പം പോയി; ദൃശ്യങ്ങൾ സിസിടിവിയിൽ

  നവവധു 125 പവനുമായി കാമുകനൊപ്പം പോയി; ദൃശ്യങ്ങൾ സിസിടിവിയിൽ

  മൊബൈൽഫോൺ ടവർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയും കാമുകനും മംഗളുരുവിൽ ഉണ്ടെന്നാണ് വിവരം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാസർകോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ, മണിയറയിൽനിന്ന് 125 പവൻ സ്വർണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം കടന്നു. യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ (CCTV Camera) പതിഞ്ഞിട്ടുണ്ട്. കാസർകോട് (Kasargod) ബേക്കലിലാണ് സംഭവം. രണ്ടു ദിവസം മുമ്പ് അതിരാവിലെയാണ് യുവതി, പുറത്ത് കാത്തുകിടന്ന കാമുകനൊപ്പം കാറിൽ കയറി പോയത്. വിവാഹത്തിന് വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളുമായാണ് യുവതി പോയത്. ബേക്കൽ പൊലീസ് (Kerala Police) സ്റ്റേഷൻ പരിധിയിലെ ഭർതൃവീട്ടിൽനിന്നാണ് യുവതി കാമുകനൊപ്പം പോയത്.

   സംഭവത്തിൽ ഭർതൃവീട്ടുകാരുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട താമസക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ സ്കൂൾ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നുവെന്നും ഇവർ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

   സംഭവത്തിൽ ബേക്കൽ സ്റ്റേഷൻ ഹൌസ് ഓഫീസർ യു പി വിപിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. മൊബൈൽഫോൺ ടവർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയും കാമുകനും മംഗളുരുവിൽ ഉണ്ടെന്നാണ് വിവരം. ഇവരെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഭർതൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കാമുകനൊപ്പം പോയത്.

   യുവാവിന് കാഴ്ച നഷ്ടമായ ആസിഡ് ആക്രമണം: യുവതി കസ്റ്റഡിയിലായത് ഭർത്താവിന്‍റെ വീട്ടിൽനിന്ന്

   പ്രണയം നിരസിച്ചതിനെ തുടർന്നാണ് അടിമാലിയില്‍ യുവാവിന് നേരെ വീട്ടമ്മ ആസിഡ് ആക്രമണം(Acid Attack) നടത്തിയതെന്ന് വ്യക്തമായി. മൂന്നാങ്കണ്ടം സ്വദേശിനിയായ ഷീബയുടെ ആക്രമണത്തിൽ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. യുവതിയെ ഭർത്താവിന്‍റെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അരുൺകുമാറും ഷീബയും തമ്മിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അരുൺ കുമാർ പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള വൈരാഗ്യം കാരണമാണ് ആസിഡ് ആക്രമണം നടത്താൻ ഷീബയ്ക്ക് പ്രകോപനമായത്.

   Also Read- ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; 34കാരൻ അറസ്റ്റിൽ

   മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് അരുൺകുമാറിനെ ആക്രമിച്ചത് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

   Also Read- രണ്ടാമതും കാമുകനൊപ്പം കടന്നുകളഞ്ഞു; യുവതിയും കാമുകനും ഒരുവർഷത്തിനുശേഷം അറസ്റ്റിൽ

   ചൊവ്വാഴ്ച്ച രാവിലെ 10.20 ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് കയ്യിൽ കരുതിയ ആസിഡ് അരുണിന്റെ മുഖത്ത് ഷീബ ഒഴിക്കുകയായിരുന്നു. അരുണിനെ സംസാരിക്കാനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. ഗേറ്റിന് പിന്നിൽനിന്ന് പെട്ടെന്ന് അരുണിന്‍റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരുണിന്റെ കാഴ്ച്ച ശക്തി പൂർണമായും നഷ്ടമായി. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
   Published by:Anuraj GR
   First published:
   )}