• HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram | ബസിന്‍റെ വേഗം കുറയ്ക്കാൻ പറഞ്ഞതിന് ബൈക്ക് യാത്രികനെ ബസ് ജീവനക്കാർ മർദ്ദിച്ചു

Malappuram | ബസിന്‍റെ വേഗം കുറയ്ക്കാൻ പറഞ്ഞതിന് ബൈക്ക് യാത്രികനെ ബസ് ജീവനക്കാർ മർദ്ദിച്ചു

മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ പോകുന്നത് കണ്ടപ്പോഴാണ് ബൈക്കിൽ സഞ്ചരിച്ച യുവാവ് വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടത്...

Crime

Crime

  • Last Updated :
  • Share this:
    മലപ്പുറം: ബസിന്‍റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്താണ് സംഭവം. എടവണ്ണ പൊന്നാംകുന്ന് സ്വദേശി കളത്തിങ്ങല്‍ സഞ്ജയിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ സഞ്ജയിനെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    വടപുറം ലയണ്‍സ് ക്ലബിന് സമീപത്താണ് സംഭവം. മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ പോകുന്നത് കണ്ടപ്പോള്‍ അതേ ദിശയില്‍ ബൈക്കില്‍ പോവുകയായിരുന്ന സഞ്ജയ് ഡ്രൈവറോട് വേഗം കുറക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ബൈക്കിന് പിന്നാലെയെത്തിയ ബസ് കുറുകെ നിർത്തുകയും ബൈക്ക് യാത്രികനെ മർദ്ദിക്കുകയുമായിരുന്നു.

    സ്വകാര്യ ബസ് ജീവനക്കാർ സഞ്ജയിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം കണ്ടുനിന്നവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ സഞ്ജയ് നൽകിയ പരാതിയിൽ ബസ് ജീവനക്കാർക്കാരായ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

    വാക്കുതർക്കത്തിനൊടുവിൽ മലയാളി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; കർണാടകയിൽ 8 പേർ അറസ്റ്റിൽ

    കർണാടകയിലെ സുള്ള്യയിൽ മലയാളി യുവാവിനെ ആക്രമിച്ച് കൊലപ്പടുത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനൊടുവിലാണ് എട്ടംഗ സംഘം മസൂദിനെ കൊലപ്പെടുത്തിയത്.

    ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മസൂദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജോലിക്കായി സുള്ള്യയിലെത്തിയ മുഹമ്മദ് മസൂദ് മുത്തശ്ശന്‍ അബ്ദു മുക്രിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

    Also Read- പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം; ഒരു പ്രതി കൂടി അറസ്റ്റിൽ

    ആക്രമണം നടക്കുന്നതിന് മുമ്പ് പ്രദേശവാസിയായ സുധീര്‍ എന്നയാളും മസൂദും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഈ വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് ഒരു സംഘം മസൂദിന്റെ സുഹൃത്ത് മുഖാന്തരം വിഷ്ണുനഗരിയിലെ കടയ്ക്ക് സമീപത്തേക്ക് വിളിപ്പിച്ചു. ഇവിടെ വെച്ച് എട്ടംഗ സംഘം മസൂദിനെ ചോദ്യം ചെയ്യുകയും സോഡ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

    പിന്നീട് പുലർച്ചെയോടെ മസൂദിനെ അബൂബകര്‍ എന്നയാളുടെ കിണറിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

    സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
    Published by:Anuraj GR
    First published: