• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനേഴുകാരൻ ഓടിച്ച കാർ മതിലിൽ ഇടിച്ചു തകർന്നു; അമ്മയ്ക്കെതിരെ കേസ്

പതിനേഴുകാരൻ ഓടിച്ച കാർ മതിലിൽ ഇടിച്ചു തകർന്നു; അമ്മയ്ക്കെതിരെ കേസ്

കാ​ര്‍ ഏ​റ​ക്കു​റെ ത​ക​ര്‍​ന്നെ​ങ്കി​ലും കാ​ര്‍ ഓ​ടി​ച്ച വി​ദ്യാ​ര്‍​ഥി​യും കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യും പ​രി​ക്കേ​ല്‍​ക്കാ​തെ അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

  • Last Updated :
  • Share this:
    കാസർകോട്: പതിനേഴുകാരനായ വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച കാ​ര്‍ മതിലിൽ ഇടിച്ചു തകർന്നു. പൊലീസിനെ കണ്ട് അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​തി​നി​ടെയാണ് കാർ മ​തി​ലിൽ ഇടി​ച്ചു ത​ക​ര്‍​ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ക​ഴി​ഞ്ഞ ദി​വ​സം ചി​ത്താ​രി കൊ​ട്ടി​ല​ങ്ങാ​ടാ​ണ് പതിനേഴുകാരൻ ഓടിച്ച കാർ അ​പ​ക​ടത്തിൽപ്പെട്ടത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ രാ​വ​ണീ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​ര്‍ ഏ​റ​ക്കു​റെ ത​ക​ര്‍​ന്നെ​ങ്കി​ലും കാ​ര്‍ ഓ​ടി​ച്ച വി​ദ്യാ​ര്‍​ഥി​യും കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യും പ​രി​ക്കേ​ല്‍​ക്കാ​തെ അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു.

    ഇവർക്ക് പിന്നാലെ എത്തിയ പൊലീസ് സംഘമാണ് കാറോടിച്ച ആൺകുട്ടിയെയും സഹപാഠിയെയും ആശുപത്രിയിൽ എത്തിച്ചത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഇവരെ വി​ട്ട​യ​ച്ചു. 17 വ​യസു​കാ​ര​നാ​യ മ​ക​ന് ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യതിന് കാറിന്‍റെ ഉടമയായ അമ്മയ്ക്കെതിരെ ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

    മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ്ഐക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

    മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞദിവസം കേസ്സെടുത്തതിലുള്ള വിരോധത്താൽ എസ്ഐ യെ കയ്യേറ്റം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പൂവൻപാറ പെന്തക്കോസ്തു പള്ളിക്ക് സമീപം കോട്ടമുരുപ്പേൽ വീട്ടിൽ മാഹീനെ (37) യാണ് കോന്നി പോലീസ്  ചൊവ്വാഴ്ച  ചൈനാമുക്കിൽ നിന്നും  പിടികൂടിയത്.

    തിങ്കൾ രാത്രി കോന്നി ടൗണിലെ ഹോട്ടലിൽ വച്ച് കോന്നി എസ്ഐ സജു എബ്രഹാമിനാണ്  മർദ്ദനമേറ്റത്. മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ എസ്ഐ കേസ് എടുത്തിരുന്നു, ഈ വിരോധത്താൽ,  ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തിയ എസ്ഐക്ക് നേരെ അസഭ്യം പറയുകയും  ചോദ്യം ചെയ്തപ്പോൾ എസ്ഐയുടെ  ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചു പുറത്തുകൊണ്ട്  പോയി അടിക്കുകയും  തറയിലിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു.

    മുമ്പ് കോന്നി പോലീസ് സ്റ്റേഷനിൽ യുവാവിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമായി 3 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈമാസം 20 ന് ഇയാൾക്കെതിരെ കേസെടുത്തത് എസ്ഐ സജു എബ്രഹാം ആണ്.എസ് ഐ അറിയിച്ചത് പ്രകാരം സ്റ്റേഷനിൽ നിന്നും പോലീസ് എത്തുമ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്നും കടന്നിരുന്നു. ഒളിവിൽ പോയ പ്രതിയെ  എസ്ഐ മാരായ രവീന്ദ്രൻ, അനീഷ്, സി പി ഓ ദിനേശ് എന്നിവരുടെ സംഘം നടത്തിയ തെരച്ചിലിലാണ്  ചൈനാമുക്കിൽ നിന്നും പിടികൂടിയത്.
    Published by:Anuraj GR
    First published: