നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പരീക്ഷ പൂര്‍ത്തിയാക്കാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി; നിഥിനയ്ക്കായി കാത്തു നിന്നു; കൊലയ്ക്ക് ശേഷം ഭാവമാറ്റമില്ലാതെ അഭിഷേക്

  പരീക്ഷ പൂര്‍ത്തിയാക്കാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി; നിഥിനയ്ക്കായി കാത്തു നിന്നു; കൊലയ്ക്ക് ശേഷം ഭാവമാറ്റമില്ലാതെ അഭിഷേക്

  കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

  അഭിഷേക്, നിതിനമോൾ

  അഭിഷേക്, നിതിനമോൾ

  • Share this:
   കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ നടന്ന അരുംകൊലയില്‍ ഞെട്ടിയിരിക്കുകയാണ് അധ്യാപകരും സഹപാഠികളും. നിഥിനയെ കൊലപ്പെടുത്താനായി  കാത്തുനില്‍ക്കുകയായിരുന്നു പ്രതി അഭിഷേകെന്ന് സഹപാഠി പറയുന്നു. ഓരേ പരീക്ഷ ഹാളിലായിരന്നു ഇരുവരും പരീക്ഷ എഴുതിയത്.

   പരീക്ഷ ഹാളില്‍ നിന്ന നേരത്തെ ഇറങ്ങിപ്പോവുകയും മരച്ചുവട്ടില്‍ നിഥിനയുടെ വരവിനായി കാത്തു നില്‍ക്കുകയായിരുന്നു പ്രതിയെന്ന് സഹപാഠി ആദം പറയുന്നു. അഭിഷേക് അധികം സംസാരിക്കാത്ത ആളായിരുന്നെന്നും ഇരുവരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും സഹപാഠി പറയുന്നു.

   പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ പേനക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും അടുപ്പമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത് പറഞ്ഞു.

   Also Read-കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നത് പ്രണയാഭ്യർത്ഥന നിരസിച്ചതിനേത്തുടർന്നെന്ന് സൂചന

   കൊലയ്ക്ക് ശേഷം പ്രതി യാതൊരു ഭാവമാറ്റവുമില്ലാതെ സമീപത്തുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇപ്പോള്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

   Also Read-പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

   വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ്(22) കൊല്ലപ്പെട്ടത്. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയാണ് നിതിനമോൾ. സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്.
   Published by:Jayesh Krishnan
   First published:
   )}