• HOME
  • »
  • NEWS
  • »
  • crime
  • »
  • Death | ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Death | ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

രണ്ട് വര്‍ഷം മുമ്പാണ് ഒരേ സമുദായത്തില്‍പ്പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കാസര്‍ഗോഡ്: ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത ,ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയിലാണ് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെര്‍ള കണടിക്കാന സര്‍പ്പമലയിലെ വസന്ത , ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് വര്‍ഷം മുമ്പാണ് ഒരേ സമുദായത്തില്‍പ്പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നത്.

    വെള്ളിയാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഇവരെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് രാത്രി സമീപവാസികള്‍ തിരച്ചില്‍ നടത്തിയതോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിദഗ്ധപോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

    വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദന൦; യുവതിക്ക് ഗുരുതര പരിക്ക്

    വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദനത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലായിരുന്നു സംഭവം. കട്ടക്കോട് സ്വദേശിയായ ആശയ്ക്കാണ് ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജുവിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.



    മർദനത്തിൽ ആന്തരിക സ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ഡ്രൈവിങ് സ്‌കൂളിൽ എത്തിയ ബിജു സഹോദരന് വിവാഹമോചനം നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതിയെ ക്രൂര മർദനത്തിന് ഇരയാക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

    Also read- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

    കൈയിൽ വെള്ളിചെയിന്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്

    എരുമപ്പെട്ടി പഴവൂരില്‍ മദ്രസ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരന് മദ്രസ അധ്യാപകൻ്റെ മര്‍ദനമേറ്റത്.

    കുട്ടി കൈയിൽ വെള്ളി ബ്രേസ്‌ലെറ്റ്‌ ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോൾ തൻ്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ്‌ ധരിച്ചതെന്ന് കുട്ടി അറിയിച്ചു. ഇതിനെ തുടർന്ന് അധ്യാപകൻ കുട്ടിയെ വടി ഉപയോഗിച്ച്  ശരീരമാസകലം മര്‍ദിച്ചെന്നാണ് പരാതി.
    Published by:Anuraj GR
    First published: