നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'സ്വകാര്യഭാഗത്ത് ബിയർ കുപ്പികൊണ്ട് കുത്തി'; പഴനിയിൽ പീഡനത്തിന് ഇരയായ യുവതി നേരിട്ട ക്രൂരത

  'സ്വകാര്യഭാഗത്ത് ബിയർ കുപ്പികൊണ്ട് കുത്തി'; പഴനിയിൽ പീഡനത്തിന് ഇരയായ യുവതി നേരിട്ട ക്രൂരത

  തലശേരിയിൽ മടങ്ങിയെത്തിയെങ്കിലും ഭയം കാരണം വിവരം പുറത്തു പറാതെ വീട്ടിൽ തന്നെ കഴിഞ്ഞു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് വർദ്ധിച്ചതോടെയാണ് അഭിഭാഷകന്‍റെ നിർദേശപ്രകാരം യുവതി ചികിത്സ തേടിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. എന്നിട്ടും സമാനമായ കുറ്റകൃത്യങ്ങൾക്ക് ഒരു കുറവുമില്ല. അടുത്തിടെ പഴയിനിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 40കാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. നിർഭയ കേസ് വീണ്ടും ഓർമ്മപ്പെടുത്തുന്ന സംഭവമാണിതെന്നാണ് റിപ്പോർട്ട്. ഒരു രാത്രി മുഴുവൻ യുവതിയെ പീഡിപ്പിച്ച ശേഷം ബിയർ കുപ്പി ഉപയോഗിച്ച് ഇവരുടെ രഹസ്യഭാഗത്ത് പരിക്കേൽപ്പിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

   ജൂൺ 19ന് തലശേരിയിൽനിന്ന് പഴനിയിൽ ക്ഷേത്രദർശനത്തിന് പോയ സേലം സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഭർത്താവ് ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് ലോഡ്ജ് മാനേജർ ഉൾപ്പടെ മൂന്നുപേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തമിഴ്നാട് സ്വദേശികളാണെങ്കിലും ഇരുവരും ജോലി സംബന്ധമായി കണ്ണൂരിലായിരുന്നു താമസം. ഇവിടെനിന്നാണ് ദർശനത്തിനായി ഇവർ പഴനിയിലേക്ക് പോയത്. ഭർത്താവ് യുവതിയെ കണ്ടെത്തുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് ഇവർ കണ്ണൂരിൽ മടങ്ങിയെത്തിയെങ്കിലും മാനഹാനി ഭയന്ന് ആരോടും വിവരം പറഞ്ഞില്ല. പിന്നീട് ഒരു അഭിഭാഷകനെ കണ്ടപ്പോഴാണ് അടിയന്തരിമായി ചികിത്സ തേടാൻ നിർദേശിച്ചത്.

   ഇതനുസരിച്ചാണ് ഇവർ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അവർ ഇപ്പോഴും പരിയാരത്ത് ചികിത്സയിൽ തുടരുകയാണ്. അതിനിടെ അഭിഭാഷകന്‍റെ നിർദേശം അനുസരിച്ച് തന്നെ പൊലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴിയെടുത്തു.

   പഴനിയിൽ എത്തിയ ദമ്പതികൾ താമസിക്കാനായി ഒരു ലോഡ്ജിൽ മുറിയെടുത്തു. സന്ധ്യയോടെ ഇരുവരും ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴാണ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഭർത്താവ് റോഡിന് എതിർവശത്തെ കടയിലേക്ക് പോയ സമയത്ത് മൂന്നംഗ സംഘം യുവതിയെ വായ പൊത്തി മറ്റൊരു ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവൻ പീഡനം തുടർന്നു. പീഡനത്തിനിടെ സംഘത്തിലെ ഒരാൾ ബിയർ കുപ്പി രഹസ്യഭാഗത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ സമയമത്രയും യുവതിയെ തെരഞ്ഞ് നടക്കുകയായിരുന്നു ഭർത്താവ്. ഒടുവിൽ അവശയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പിറ്റേദിവസം പഴനിയിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ ദമ്പതികൾ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

   തലശേരിയിൽ മടങ്ങിയെത്തിയെങ്കിലും ഭയം കാരണം വിവരം പുറത്തു പറാതെ വീട്ടിൽ തന്നെ കഴിഞ്ഞു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് വർദ്ധിച്ചതോടെയാണ് അഭിഭാഷകന്‍റെ നിർദേശപ്രകാരം ചികിത്സ തേടിയത്. തലശേരിയിലെ ആശുപത്രിയിൽനിന്ന് പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സിച്ച ഡോക്ടർ അറിച്ചതോടെയാണ് പരിയാരം പൊലീസ് കേസെടുത്തത്. അതിനിടെ സംഭവം വിവാദമായതോടെ ദിണ്ടിഗൽ എ ഡി എസ് പി ചന്ദ്രന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴനിയിലെയും പഴനിയടിവാരത്തിലെയും ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
   Published by:Anuraj GR
   First published: