• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | യുപിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറും സംഘവും അറസ്റ്റില്‍

Rape | യുപിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറും സംഘവും അറസ്റ്റില്‍

പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടറെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

  • Last Updated :
  • Share this:
    ഉത്തര്‍പ്രദേശില്‍ (UP) യുവതിയെ ബലാത്സംഗം ചെയ്ത (rape) ഡോക്ടറും സംഘവും അറസ്റ്റില്‍. ബസ്തി സദര്‍ കോട്വാലിയിലുള്ള ആശുപത്രിയിലെ ഡോക്ടറെയാണ് (doctor) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നോട് സൗഹൃദം സ്ഥാപിച്ചുവെന്നും നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍ തന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോയെന്നും അവിടെ സഹപ്രവര്‍ത്തകരായ മറ്റ് രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

    യുവതി ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ്. സെപ്റ്റംബര്‍ 27നാണ് യുവതി ലഖ്‌നൗ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടറെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

    ജയിലില്‍ പരിശോധനയ്‌ക്കെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ തടവുകാരന്‍ ലൈംഗികാതിക്രമം നടത്തിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. വിചാരണ തടവുകാരനായ ഇയാള്‍ ബലാത്സംഗ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞിരുന്നു. മണ്ഡോലി ജയിലിലെ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ജയില്‍ ഡയറക്ടര്‍ ജനറലിന് നോട്ടീസ് അയച്ചിരുന്നു.

    തടവുകാര്‍ക്കിടയില്‍ നടത്തുന്ന പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതിയെ ഈ ഡോക്ടര്‍ നേരത്തെ ചികിത്സിച്ചിട്ടുണ്ട്. ബലാത്സംഗ ശ്രമത്തിനിടെ ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്നത്. 2020 ല്‍ ഒരു കേസില്‍ ഇയാള്‍ കുറ്റവാളിയായി കണ്ടെത്തിയിരുന്നു.

    ചികിത്സയ്ക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയില്‍ ദന്ത ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കിയതും വാര്‍ത്തയായിരുന്നു. ബഹ്‌റൈനിലാണ് സംഭവം. ലൈംഗിക ചൂഷണം ആരോപിച്ചാണ് 53 വയസുകാരിയായ സ്ത്രീ ദന്ത ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ രോഗിയെ സമാധാനിപ്പിക്കാനായി അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

    also read : എസ്.ഐ എന്ന വ്യാജേന പണപ്പിരിവ്; അമിതവണ്ണം 23കാരനെ കുടുക്കി

    45 വയസുകാരനായ ബഹ്റൈനി ഡോക്ടര്‍ക്കെതിരെയാണ് 53 കാരിയായ സ്ത്രീ പരാതി നല്‍കിയത്. തന്റെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചെന്നായിരുന്നു പരാതി. രാജ്യത്തെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആദ്യം തന്റെ തലയില്‍ ഡോക്ടര്‍ ചുംബിച്ചെന്ന് പറഞ്ഞ ഇവര്‍ പിന്നീട് ഡോക്ടര്‍ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ മൊഴി മാറ്റുകയും ചെയ്തിരുന്നു.

    എന്നാല്‍, ചികിത്സയ്ക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ബഹളമുണ്ടാക്കിയ 'വയോധികയെ' സമാധിനിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും, കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിരുന്നതായും ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, തന്റെ പെരുമാറ്റം മോശമായ രീതിയിലെടുത്ത ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും ഡോക്ടര്‍ ആരോപിച്ചിരുന്നു.
    Published by:Amal Surendran
    First published: