• HOME
  • »
  • NEWS
  • »
  • crime
  • »
  • Acid Attack | സ്വത്ത് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ പിതാവ് മരിച്ചു

Acid Attack | സ്വത്ത് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ പിതാവ് മരിച്ചു

മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇടുക്കി: സ്വത്ത് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തില്‍(Acid Attack) ഗുരുതരമായി പൊള്ളലേറ്റ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു(Death). ഇരുമ്പുപാലം പഴമ്പിള്ളിച്ചാലില്‍ പടയറ വീട്ടില്‍ ചന്ദ്രസേനന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് മകന്‍ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.

    പൊള്ളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

    ആക്രമണത്തില്‍ പരിക്ക് ഗുരുതരമായ ചന്ദ്രസേനനെ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. മകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Also Read-Gang Rape | കൂട്ടബലാത്സംഗത്തിനിരയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു; മൃതദേഹം നിർബന്ധിച്ച് സംസ്കരിച്ചു; തൃണമൂൽ നേതാവിന്റെ മകൻ ഉൾപ്പെടെ അറസ്റ്റിൽ

    Shocking| മദ്യലഹരിയിൽ വൃദ്ധമാതാവിന് മകന്റെ ക്രൂര മർദനം; വരാന്തയിലേക്ക് എടുത്തെറിഞ്ഞു; വീഡിയോ പുറത്ത്

    കൊല്ലം: പണം ആവശ്യപ്പെട്ട് 84 വയസുകാരിയായ വയോധികയ്ക്ക് മകന്റെ ക്രൂരമര്‍ദനം. കൊല്ലം തെക്കും ഭാഗത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മാതാവ് ഓമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മകന്‍ ഓമനക്കുട്ടനെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് ക്രൂരമായ മര്‍ദനം നടന്നത്.

    അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. മര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരനേയും ഇയാള്‍ മര്‍ദിച്ചു. മര്‍ദനത്തിനിടെ വസ്ത്രങ്ങളടക്കം അഴിഞ്ഞ് പോയിട്ടും ഓമനക്കുട്ടന്‍ മര്‍ദനം നിര്‍ത്തിയില്ല. മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും ചെയ്തു. മുതുകിനും തലയ്ക്കും കൈകൊണ്ട് മര്‍ദിച്ച ശേഷം വടി പോലുള്ള എന്തോ ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യത്തില്‍ കാണാം.

    Also Read-Mud Racing |ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങ് പരിശീലനത്തിനയച്ച പിതാവിനെതിരെ കേസ്

    സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാർഡ് മെംബറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
    Published by:Jayesh Krishnan
    First published: