നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

  മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

  തോളിന് പരിക്കേറ്റ അജിമോനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   ഇടുക്കി: മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. രാജകുമാരി സ്വദേശി അജിമോന് ( 36 ) ആണ് തോളിന് കോടാലി കൊണ്ടുള്ള വെട്ടേറ്റത്. പ്രതി മദ്ധ്യപ്രദേശ് സ്വദേശി അമര്‍ ( 32 ) നെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

   രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി കഴിച്ച ശേഷം മദ്യലഹരിയില്‍ അജിമോന്റെ വീടിന് സമീപം എത്തിയ അമര്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞതോടെ ഇയാള്‍ അക്രമാസക്തനായി ബഹളം വയ്ക്കുകയും മുറ്റത്ത് കിടന്നിരുന്ന കോടാലി എടുത്ത് അജിമോനെ വെട്ടുകയുമായിരുന്നു.

   തുടര്‍ന്നും അക്രമത്തിന് മുതിര്‍ന്ന ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചു കെട്ടി രാജാക്കാട് പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

   തോളിന് പരിക്കേറ്റ അജിമോനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

   കാമുകന് ലക്ഷങ്ങളുടെ കടം; വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് 'സഹായിച്ച്' യുവതി

   കാമുകന്റെ കടംവീട്ടാൻ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച് യുവതി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ഈ വർഷം മെയ് മാസത്തിൽ നടന്ന മോഷണം ഇപ്പോഴാണ് ചുരുളഴിയുന്നത്. കാമുകനായ യുവാവിന്റെ ലക്ഷങ്ങൾ വരുന്ന കടംവീട്ടാനാണ് ഇരുപതുകാരിയായ പെൺകുട്ടി വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്.

   പെൺകുട്ടിയുടെ രണ്ടാനച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മെയ് മാസത്തിൽ കമലേഷ് ചൗഹാൻ എന്നയാളുടെ വീട്ടിൽ നിന്നും 4.10 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയിരുന്നു. സ്വർണം നഷ്ടമായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മകളാണ് മോഷണത്തിന് പിന്നിൽ മകൾ ദ്രുതി ദൊലാകിയ ആണെന്ന് കമലേഷിന് മനസ്സിലായിരുന്നു.

   ദ്രുതിയുടെ കാമുകനായ വിശാൽ ബരിയയ്ക്ക് 3 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ഇത് വീട്ടാനാണ് ദ്രുതി സ്വന്തം വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മകളും കാമുകനുമാണ് മോഷണത്തിന് പിന്നിലെന്ന് മനസ്സിലായ കമലേഷിന് വിശാലിനോട് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.

   മോഷ്ടിച്ച ആഭരണത്തിന്റെ തുക തിരികെ നൽകുമെന്ന് ദ്രുതിയും വിശാലും കമലേഷിന് ഉറപ്പ് നൽകിയെങ്കിലും ഇവർക്ക് ഇതിന് സാധിച്ചില്ല. തുടർന്നാണ് കമലേഷ് ചൗഹാൻ പൊലീസിൽ പരാതിയുമായി എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

   ദ്രുതിയുടെ അമ്മ രണ്ടാമത് വിവാഹം ചെയ്തയാളാണ് കമലേഷ് ചൗഹാൻ. കമലേഷിന്റെ പരാതിയിൽ ദ്രുതിക്കും കാമുകനുമെതിരെ പൊലീസ് കേസെടുക്കുകയും വിശാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
   Published by:Jayesh Krishnan
   First published: