• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇടുക്കിയിൽ വീട്ടമ്മയെ തീ കൊളുത്തിയത് ജീവനോടെയെന്ന് മെഡിക്കൽ റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി

ഇടുക്കിയിൽ വീട്ടമ്മയെ തീ കൊളുത്തിയത് ജീവനോടെയെന്ന് മെഡിക്കൽ റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി

തലയ്ക്കടിയേറ്റ് ബോധരഹിതയായ ചിന്നമ്മയെ തീകൊളുത്തിയതാകാമെന്നാണ് സംശയിക്കുന്നത്

  • Last Updated :
  • Share this:

    ഇടുക്കി: നാരകക്കാനത്ത് ചിന്നമ്മ ആന്റണിയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ചിന്നമ്മയെ ജീവനോടെ തീകൊളുത്തിയെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റതിനെ തുടർന്ന് ബോധരഹിതയായ ചിന്നമ്മയെ തീകൊളുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

    ഗ്യാസ് സിലിണ്ടറിലെ തീ പടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വീട്ടിനുള്ളിൽ നിന്നും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതക സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.

    Also Read- മുറികളിൽ രക്തക്കറ; ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന

    നവംബർ 23 നാണ് നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി (64 ) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് കൊച്ചുമകൾ സ്കൂളിൽ നിന്നു വന്നപ്പോഴാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതാണെന്നായിരുന്നു പ്രാഥമിക നിഗമനം.മരണ സമയത്ത് മകനും ഭാര്യയും രണ്ടു കിലോമീറ്റർ അകലെ അവർ നടത്തുന്ന കടയിലായിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

    Also Read- ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് ഇടുക്കിയിൽ വീട്ടമ്മ മരിച്ചു

    പൊലീസ് നടത്തിയ പരിശോധനയിൽ മുറികളിൽ പലയിടങ്ങളിലും രക്തക്കറകൾ കണ്ടെത്തിയതും തീ പടർന്ന് വീടിനോ വസ്തുവകകൾക്കോ നാശം സംഭവിക്കാത്തതിനാലും ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി സംഭവസ്ഥലം സന്ദർശിച്ച ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു. കുര്യാക്കോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ തങ്കമണി, കട്ടപ്പന, വണ്ടൻമേട്, നെടുങ്കണ്ടം എസ്എച്ച്ഒമാരടങ്ങുന്ന 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നത്.

    സമീപവാസികളെ ഉൾപ്പെടെ വിശദമായി ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

    Published by:Naseeba TC
    First published: