News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 7, 2020, 10:46 AM IST
News18
തിരുവനന്തപുരം: കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലാണ് സംഭവം. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ രക്ഷപ്പെട്ടു.
കരകുളം, മുല്ലശ്ശേരി തിരുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലുടെ ഒഴുക്കാനാണ് കക്കൂസ് മാലിന്യവുമായി ലോറി എത്തിയത്. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനായി ലോറി പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന കക്കൂസ് മാലിന്യം പുറത്തു വന്നതോടുകൂടി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായി. വാഹനം വീഴുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
Also Read
സിഗരറ്റ് ഉപയോഗിച്ച് ജനനേന്ദ്രിയം പൊള്ളിച്ച ശേഷം 9 വയസുകാരനെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്നു; അമ്മായി അറസ്റ്റിൽ
നാട്ടുകാർ നെടുമങ്ങാട് പൊലീസിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി പ്രദേശം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുർഗന്ധം മാറിയിട്ടില്ല. ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്നും പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നൂറുകണക്കിനാളുകള്‍ കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പ്രധാന തോടാണിത് . പൊലീസിന്റെ അന്വേഷണത്തിൽ ബാലരാമപുരം സ്വദേശിയുടെ വാഹനമാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Published by:
Aneesh Anirudhan
First published:
December 7, 2020, 10:46 AM IST