• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case | പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയും സഹായിയും പിടിയിൽ

Pocso Case | പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയും സഹായിയും പിടിയിൽ

അതുൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലും എത്തിച്ചു നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു

athul-arrest

athul-arrest

  • Share this:
    തിരുവനന്തപുരം: കിളിമാനൂർ നഗരൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രധാന പ്രതിയായ യുവാവും സഹായിയും അറസ്റ്റിൽ. നഗരൂർ ഞാറക്കാട്ടുവിള സ്വദേശി അതുൽരാജ് (18) സഹായി നെടുമ്പറമ്പ് സ്വദേശി വിഷ്ണു (18) എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതുൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിലും എത്തിച്ചു നിരവധി തവണ പീഡിപ്പിക്കുക ആയിരുന്നു. ഇതിനു സഹായി ആയ വിഷ്ണു പെൺകുട്ടിയെ വാഹനത്തിൽ കഴക്കൂട്ടത്തും മറ്റ് സ്ഥലങ്ങളിലും എത്തിച്ചു കൊടുക്കുകയായിരുന്നു.

    അതുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയത് മൂലം മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

    കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മാൻകോട് വാഴപ്പാറ മോഹന വിലാസത്തിൽ മോഹനൻ മകൻ 32 വയസുള്ള വേണുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി
    റിമാൻഡ് ചെയ്തു.

    മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ

    ഇടുക്കി: പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലാണ് സംഭവം. പേത്തൊട്ടി സ്വദേശി പുളിയ്ക്കല്‍ പ്രസാദിനാണ് വെട്ടേറ്റത്. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

    Also read- Arrest | മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മാവനും മകനും പിടിയിൽ

    കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മീന്‍ വിറ്റ വകയില്‍ ലഭിയ്ക്കാനുള്ള പണം, ആവശ്യപെട്ട്, പ്രസാദിന്റെ അടുത്തേയ്ക്ക് രാജേഷ് മക്കളെ പറഞ്ഞയച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ, പ്രസാദ്, രാജേഷിന്റെ മക്കളെ മര്‍ദ്ദിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ, രാജേഷ് വാഹനത്തില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്, പ്രസാദിന്റെ കൈയില്‍ വെട്ടി പരുക്കേല്‍പ്പിച്ചു.

    മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ പ്രസാദ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മര്‍ദ്ദനമേറ്റ കുട്ടികള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രാജേഷ് ഒളിവില്‍ പോയി. ശാന്തന്‍ പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Anuraj GR
    First published: