മലപ്പുറം: മാരക മയക്കുമരുന്ന് നല്‍കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പിടിയിലായത്. മഞ്ചേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ മുഹ്‌സിന്‍ സോഷ്യൽ മീഡിയയിലൂടെയാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ വാങ്ങി യുവതിയുമായുള്ള അടുപ്പം ദൃഢമാക്കി. അതുവഴി യുവതിയുടെ വീട്ടിലെത്തുകയും തുടർച്ചയായി മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. ഇതോടെ യുവതി ലഹരിക്ക് അടിമയായി മാറി.
Also Read- ഫേസ്ബുക്ക് പ്രണയം: മലപ്പുറത്ത് വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ
അതിനുശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി മുഹ്സിൻ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഈ കേസിൽ മുഹ്‌സിന്‍, മണക്കോടന്‍ ആഷിക്ക്, ആസിഫ് എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. റിഷാദിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ വീടിന്‍റെ ഓട് പൊളിച്ച് രക്ഷപെടുകയായിരുന്നു.
പിന്നീട് ഇതരസംസ്ഥാനങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി മാറി ഒളിവില്‍ കഴിഞ്ഞ റിഷാദ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു,. ഇതോടെ സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് പഴയങ്ങാടിയില്‍ റിഷാദ് ഒളിവിൽ കഴിഞ്ഞ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.