നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kambakakkanam murder | മൂന്നുവർഷം മുമ്പ് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നകേസിലെ പ്രധാനപ്രതി വിഷം കഴിച്ച് മരിച്ച നിലയിൽ

  Kambakakkanam murder | മൂന്നുവർഷം മുമ്പ് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നകേസിലെ പ്രധാനപ്രതി വിഷം കഴിച്ച് മരിച്ച നിലയിൽ

  അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.

  kambakakkannam_murder

  kambakakkannam_murder

  • Share this:
   ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

   2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ ചാണകക്കുഴിയിൽ കൂടി എന്നാണു കേസ്.

   Sexual Abuse | ഇടുക്കിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ

   ഇടുക്കി: വണ്ടിപ്പെരിയാറിലെ തോട്ടം മേഖലകളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിവാകുന്നു. വ്യത്യസ്ഥ സംഭവങ്ങളിലായി, പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയും പീഡിപ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.

   പീരുമേട്ടിലെ വിവിധ തോട്ടം മേഖലകളില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടര്‍ കഥയാവുകയാണ്. പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മത്തായിമൊട്ട സ്വദേശി വിഷ്ണു അറസ്റ്റിലായി. കുട്ടിയുമായി പ്രണയത്തിലായിരുന്ന വിഷ്ണു, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്, വീട്ടില്‍ എത്തി പീഡിപ്പിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

   Also Read- Crime news | ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കിയ 21കാരൻ അറസ്റ്റിൽ

   മൂന്ന് വര്‍ഷക്കാലം പ്രണയം നടിച്ച് കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഡൈമുക്ക് സ്വദേശി ശരണ്‍ രാജും അറസ്റ്റിലായി. അണക്കരയ്ക്ക് സമീപം മുറിയെടുത്ത്, ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയുമായി ശരണ്‍ രാജ് പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തു. ഇതോടെയാണ് പതിനേഴുകാരി പരാതിയുമായി എത്തിയത്.

   16കാരിയെ ഭീഷണിപെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയും പീഡിപ്പിയ്ക്കുകയും, ചിത്രം പ്രചരിപ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ പശുമല സ്വദേശിയായ ഷിബു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പീരുമേട്ടിലെ തോട്ടം മേഖകളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍കഥയാവുകയാണ്.
   Published by:Anuraj GR
   First published:
   )}