• HOME
  • »
  • NEWS
  • »
  • crime
  • »
  • Minnal Murali സെറ്റ് തകർത്ത കേസിലെ ഒന്നാം പ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു; നിരന്തര കുറ്റവാളിയെന്ന് പൊലീസ്

Minnal Murali സെറ്റ് തകർത്ത കേസിലെ ഒന്നാം പ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു; നിരന്തര കുറ്റവാളിയെന്ന് പൊലീസ്

എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ  പ്രതിയാണ് കാര രതീഷ്. 

  • Share this:
കൊച്ചി: മിന്നൽ മുരളിയുടെ (Minnal Murali)സെറ്റ് തകർത്ത  കേസിലെ ഒന്നാം പ്രതിക്കെതിരെ  വീണ്ടും കാപ്പ ചുമത്തി. നിരവധി കേസുകളിൽ  പ്രതിയായ  കാര രതീഷിനെതിരെയാണ് നടപടി. എറണാകുളം റൂറൽ പോലീസിന്റെ ലിസ്റ്റിൽ ഉള്ള നിരന്തര കുറ്റവാളിയാണ് കാര  രതീഷ് എന്ന മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ്.

എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ  പ്രതിയാണ് കാര രതീഷ്.  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. കാലടി സനൽ വധക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷം മണപ്പുറത്ത് മിന്നൽ മുരളിയുടെ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് 2020 ൽ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു.

തുടർന്ന് കഴിഞ്ഞ ജനുവരിയിൽ കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ  ജയിലിലടച്ചു. 31 പേരെ നാടു കടത്തി. മുൻകാല കുറ്റവാളികളേയും, തുടർച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.
Also Read-ഭാര്യ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍;ഭര്‍ത്താവ് ഷോക്കടിച്ച് ആശുപത്രിയില്‍

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന പ്രചാരണത്തോടെ തുടങ്ങിയ ടോവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് അങ്കമാലി കാലടിയിൽ ആയിരുന്നു ഒരുക്കിയത്. എന്നാൽ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ എന്ന് അവകാശപ്പെട്ട സംഘടന പൊളിക്കുകയായിരുന്നു. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അക്രമം പുറത്ത് അറിയുന്നത്.

Also Read-സ്വന്തം ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന 47കാരൻ അറസ്റ്റില്‍: സാഡിസ്റ്റ് സ്വഭാവക്കാരനെന്ന് പൊലീസ്

ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന്  പറഞ്ഞാണ് പൊളിക്കല്‍ നടന്നത്.' യാജിച്ച് ശിലമില്ല, പൊളിച്ചുകളയാന്‍ തീരുമാനിച്ചു' എന്ന തരത്തില്‍ പ്രകോപനപരമായ വാചകങ്ങളടങ്ങിയതായിരുന്നു  ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റ്

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ'.

ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച സെറ്റാണ് അ‌ടിച്ചു തകർത്തത്. കോവിഡ് 19 ലോക്ക്ഡൗൺ മൂലം ലോക്ക്ഡൗണ്‍ കാരണം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇതിനിടയിലാണ് സെറ്റ് ആക്രമിക്കപ്പട്ടത്.
Published by:Naseeba TC
First published: