നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ എഴുപതുകാരനായ പിതാവ് നടുറോഡില്‍ വെട്ടിക്കൊന്നു

  Murder | മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ എഴുപതുകാരനായ പിതാവ് നടുറോഡില്‍ വെട്ടിക്കൊന്നു

  മകന്റെ മരണത്തിന് പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണ് മദനന്റേതെന്ന് പൊലീസ് അറിയിച്ചു.

  കൊല്ലപ്പെട്ട മദനന്‍

  കൊല്ലപ്പെട്ട മദനന്‍

  • Share this:
   ചെന്നൈ: മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ എഴുപതുകാരനായ പിതാവ്(Father) നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി(Murder). തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണ് കൊല്ലപ്പെട്ടത്. തേനി ഉത്തമപാളയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൊലപാതരത്തില്‍ കുള്ളപ്പ ഗൗണ്ടന്‍പ്പെട്ടി സ്വദേശി കരുണാനിധി(70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

   വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ നിന്ന് ഓഫീസിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്ത് യൂണിയന്‍ ഓഫീസിന് സമീപത്ത്‌വെച്ച് ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മദനന്‍ മരിച്ചെന്ന് ഉറപ്പിച്ചതിന് ശേഷമാണ് സംഘം സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്.

   ഓടിയെത്തിയ നാ്ട്ടുകാരെ കരുണാനിധിയും സംഘവും വടിവാള്‍വീശി അകറ്റി നര്‍ത്തുകയായിരുന്നു. എന്നാല്‍ രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് ജനക്കൂട്ടം തടഞ്ഞു പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ എട്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. മകന്റെ മരണത്തിന് പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണ് മദനന്റേതെന്ന് പൊലീസ് അറിയിച്ചു.

   കഴിഞ്ഞവര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കരുണാനിധിയുടെ മകന്‍ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെടുന്നത്. ഈ കേസില്‍ പ്രതിയായിരുന്നു മദനന്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മദനന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

   Also Read-വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

   Arrest | യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന കാസര്‍കോട് സ്വദേശി അറസ്റ്റില്‍

   യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്നയാളെ ഇന്റര്‍പോളിന്റെ(Interpol) സഹായത്തോടെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കാസര്‍കോട് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23) ആണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് കടന്ന മുസഫറലിക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

   മുസറഫലി യുഎഇ പൊലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയിസണ്‍ ഓഫീസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുക്കിയത്. പ്രതിയെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഡല്‍ഹിയില്‍ എത്തിച്ചു.

   Also Read-കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കേസില്‍ വഴിത്തിരിവ്

   സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ആരംഭിച്ച ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ-ഓര്‍ഡിനേഷന്‍ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നവര്‍ക്ക് എതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}