കോഴിക്കോട്: മാധ്യമപ്രവർത്തകയോട് കെ എസ് ആർ ടി സി ബസ്സിൽ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് റിമാൻഡിൽ. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പേരാമ്പ്ര കോടതിറിമാൻഡ് ചെയ്തത്. ദേശാഭിമാനി സീനിയർ സബ്എഡിറ്ററായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസ്സിൽ ചൊവ്വ പുലർച്ചെ 1.30 ഓടെ വീട്ടിലേക്കു വരികയായിരുന്നു. കോഴിക്കോട് നിന്ന് കെ എസ് ആർ ടി സി യിൽ കയറിയ യുവാവ് വെസ്റ്റ്ഹിൽ കഴിഞ്ഞതോടെ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
ഡ്രൈവർ ബസ് അത്തോളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. സംഭവം നടന്നത് നടക്കാവ് പോലീസ് പരിധിയിലായതിനാൽ തുടർ നടപടികൾ നടക്കാവ് പോലീസ് സ്വീകരിക്കുമെന്ന് അത്തോളി പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.