• HOME
 • »
 • NEWS
 • »
 • crime
 • »
 • എരുമകൾക്ക് നേരെ ആസിഡ് ആക്രമണം; തമിഴ്‌നാട്ടിൽ രണ്ട് പേർക്കെതിരെ കേസെടുത്തു; പ്രതികൾ ഒളിവിൽ

എരുമകൾക്ക് നേരെ ആസിഡ് ആക്രമണം; തമിഴ്‌നാട്ടിൽ രണ്ട് പേർക്കെതിരെ കേസെടുത്തു; പ്രതികൾ ഒളിവിൽ

സമീപത്ത് മേയാനായി വിട്ട സമയത്താണ് അജ്ഞാതരായ അക്രമികൾ പോത്തുകൾക്ക് നേരെ ആസിഡ് എറിഞ്ഞത്.

 • Last Updated :
 • Share this:
  തമിഴ്‌നാട്ടിൽ ആസിഡ് ആക്രമണത്തിൽ മുപ്പത്തിയെട്ട് പോത്തുകൾക്ക് ഗുരുതരമായി പരിക്കേറ്റു. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയം പ്രദേശത്തിന് സമീപമുള്ള കല്ലാറിലാണ് സംഭവം. ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് ഒരു കർഷകർ പറഞ്ഞു. തുടർന്ന് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  കല്ലാർ റെയിൽവേ ഗേറ്റിന് സമീപം വെള്ളിങ്കിരി നഗർ സ്വദേശിയാണ് രാജ്കുമാർ. 39 കാരനായ ഈ കർഷകൻ സ്വന്തമായുള്ള ഫാമിൽ 40 ഓളം പോത്തുകളെയും 15 പശുക്കിടാക്കളെയും വളർത്തുന്നുണ്ട്. ഇവയെ മേയാനായി സമീപത്തെ പട്ടയപ്രദേശങ്ങളിലേക്ക് വിട്ടിരുന്നു. ഈ സമയത്താണ് അജ്ഞാതരായ അക്രമികൾ മേയുന്ന പോത്തുകൾക്ക് നേരെ ആസിഡ് എറിഞ്ഞത്. കന്നുകാലികളുടെ മുഖത്തേയും ശരീരത്തിന്റെ മുകൾ ഭാഗത്തെയും തൊലി ഉരിഞ്ഞു.

  സംഭവം കണ്ട് ഞെട്ടിയ രാജ്കുമാർ സർക്കാർ വെറ്ററിനറി ഡോക്ടറെ അറിയിച്ചു. ഉടൻ തന്നെ സോണൽ വെറ്ററിനറി വകുപ്പ് ജോയിന്റ് ഡയറക്ടർ പെരുമാൾ സാമിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിക്കേറ്റ പോത്തുകൾക്ക് ചികിത്സ നൽകി. മിണ്ടാപ്രാണികളോട് ഈ ക്രൂരത ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജ്കുമാർ മേട്ടുപ്പാളയം പോലീസിൽ അപ്പോൾ തന്നെ പരാതി നൽകി.

  read also : അമ്മയുമായുള്ള രഹസ്യബന്ധം മകൾ കണ്ടെത്തി; പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതി പിടിയിൽ

  കല്ലാർ റെയിൽവേ ഗേറ്റിന് പിന്നിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളിലാണ് പോത്തുകൾ മേഞ്ഞതെന്ന് രാജ്കുമാർ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇയാളുടെ എരുമകൾക്കൊപ്പം ഇതേ പ്രദേശത്തെ ബാലസുബ്രഹ്മണ്യന്റെ കന്നുകാലികളും മേയാൻ പോയിരുന്നു. മേയ്ക്കാൻ പോകുമ്പോൾ സ്വകാര്യ നഴ്‌സറി തോട്ടം ഉടമ രവിചന്ദ്രൻ എരുമകളെ മുൻപ് ശല്യം ചെയ്തിട്ടുണ്ട്. നഴ്‌സറി തോട്ടത്തിൽ പോത്തുകൾ കയറി ചെടികൾ നശിപ്പിച്ചെന്ന് അവിടത്തെ ജീവനക്കാരൻ മണികണ്ഠൻ വ്യാജ പരാതി നൽകിയിട്ടുണ്ട്. വൈരാഗ്യം മൂലം ഇരുവരും എരുമകളിലും ബാലസുബ്രഹ്മണ്യന്റെ കന്നുകാലികളിലും ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് രാജ്കുമാർ പറഞ്ഞു.

  see also : പ്രാർത്ഥനയ്ക്കെത്തിയ വീട്ടിലെ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർ കുറ്റക്കാരൻ; ശിക്ഷ ഓഗസ്റ്റ് 25ന്

  പോലീസ് പറയുന്നതനുസരിച്ച്, കന്നുകാലികളുടെ ഉടമ പ്രദേശത്തെ നഴ്സറി ഉടമയെ സംശയിക്കുന്നു. മൃഗങ്ങൾ തന്റെ നഴ്സറിയിലെ ചെടികൾ നശിപ്പിച്ചതിൽ അയാൾ നേരത്തെ തന്നെ ദേഷ്യത്തിലായിരുന്നു. മൃഗങ്ങൾ തനിക്ക് 30,000 രൂപ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് പ്രതി രാജ്കുമാറിനെ ഭീഷണിപ്പെടുത്തിയതായിരുന്നു. രവിചന്ദ്രനും ജീവനക്കാരനായ മണികണ്ഠനുമെതിരെ മേട്ടുപ്പാളയം പോലീസ് മൃഗപീഡന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തേ തുടർന്ന് ഒളിവിൽ പോയ രണ്ട് പ്രതികൾക്കുമായി തിരച്ചിൽ നടത്തിവരികയാണ്.
  Published by:Amal Surendran
  First published: