• HOME
  • »
  • NEWS
  • »
  • crime
  • »
  • ബസിൽ നിന്നും കാണാതായ മൊബൈൽ ട്രാക്ക് ചെയ്തു ചെന്ന് കിട്ടിയത് മധ്യവയസ്ക്കന്റെ അടിവസ്ത്രത്തിൽ നിന്ന്

ബസിൽ നിന്നും കാണാതായ മൊബൈൽ ട്രാക്ക് ചെയ്തു ചെന്ന് കിട്ടിയത് മധ്യവയസ്ക്കന്റെ അടിവസ്ത്രത്തിൽ നിന്ന്

25000 രൂപ വിലയുള്ള ഫോൺ നഷ്ടമായത് ബസിൽവെച്ച് തന്നെയാണെന്ന് ജെയിംസിന് ഉറപ്പുണ്ടായിരുന്നു

  • Last Updated :
  • Share this:
    പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ തൊട്ടടുത്തിരുന്നയാളുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റുമ്പോൾ ഇങ്ങനെയൊരു പണി കിട്ടുമെന്ന് സോമൻ പ്രതീക്ഷിച്ചില്ല. ജിപിഎസ് ട്രാക്ക് ചെയ്തെത്തിയ മൊബൈൽഫോൺ ഉടമയും പോലീസും ചേർന്ന് സോമന്‍റെ അടിവസ്ഥത്തിൽനിന്നാണ് ഫോൺ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. പന്തളം സ്വദേശിയായ ജെയിംസിന്‍റെ ഫോൺ ആണ് തൊട്ടടുത്തിരുന്ന സോമൻ മോഷ്ടിച്ചത്.

    പന്തളം സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് മൊബൈൽ ഫോൺ മോഷണ പോയ വിവരം ജെയിംസിന് മനസിലായത്. 25000 രൂപ വിലയുള്ള ഫോൺ നഷ്ടമായത് ബസിൽവെച്ച് തന്നെയാണെന്ന് ജെയിംസിന് ഉറപ്പുണ്ടായിരുന്നു. ഇതോടെ മറ്റൊരു വാഹനത്തിൽ ജെയിംസ് ബസിന് പിന്നാലെ പോയി. ചെങ്ങന്നൂർ എത്തിയപ്പോഴേക്കും ബസ് അവിടെനിന്ന് വിട്ടിരുന്നു. ഇതോടെ തിരുവല്ല സ്റ്റാൻഡിലേക്ക് പോകാൻ തീരുമാനിച്ചു. വിവരം തിരുവല്ല പൊലീസിനെ അറിയിക്കുകയും ചെയ്തു. ബസ് തിരുവല്ല സ്റ്റാൻഡിൽ എത്തുന്നതിന് മുമ്പ് തന്നെ ജെയിംസും പൊലീസും അവിടെയെത്തി.

    ഫോണിന്‍റെ ജിപിഎസ് ഓണായിരുന്നതാണ് മോഷ്ടാവിനെ കണ്ടെത്താൻ സഹായകരമായത്. നഷ്ടപ്പെട്ട ഫോണിന്‍റെ ജിപിഎസ് ട്രാക്ക് ചെയ്‌ത് പൊലീസ് മോഷ്ടാവിനെ ബസില്‍നിന്ന് പിടികൂടി. ജയിംസിന്‍റെ അരികിൽ ഇരുന്ന മധ്യവയസ്ക്കന്‍റെ അടിവസ്ത്രത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തത്. തിരുവനന്തപുരം സ്വദേശി സോമനെയാണ് പൊലീസ് പിടികൂടിയത്.

    Also Read- കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രാഞ്ചി വീണ്ടും കഞ്ചാവുമായി പിടിയിൽ

    ജയിംസിന്‍റെ മൊബൈലിനും 1800 രൂപ അടങ്ങുന്ന പഴ്സിനുമൊപ്പം മറ്റ് രണ്ട് ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. കോട്ടയത്ത് പോക്കറ്റടി കേസില്‍ പിടിയിലായ സോമന്‍ കഴിഞ്ഞ ആഴ്‍ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മറ്റ് ജില്ലകളിലും സമാനമായ കേസുകളില്‍ സോമന്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Summary- Dramatic incidents took place in the KSRTC super fast bus which was coming from Thiruvananthapuram to Kottayam. Mobile phone of James, a native of Pandalam, was stolen by Soman.
    Published by:Anuraj GR
    First published: