നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എട്ടുമാസം പ്രായമുളള കുഞ്ഞിന്റെ അമ്മയുടെ പ്രായം 16 വയസ്; ചികിത്സയ്ക്കെത്തിയപ്പോള്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

  എട്ടുമാസം പ്രായമുളള കുഞ്ഞിന്റെ അമ്മയുടെ പ്രായം 16 വയസ്; ചികിത്സയ്ക്കെത്തിയപ്പോള്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

  സംഭവത്തില്‍ പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു.

  News18

  News18

  • Share this:
   കോട്ടയം: എട്ടു മാസം പ്രായമായ കുഞ്ഞുമായി മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയുടെ പ്രായം 16 വയസ്. തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടിയുമായി ചികിത്സയ്‌ക്കെത്തിയത്. സംഭവത്തില്‍ പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു. പൊലീസ് പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍ മജിസ്ട്രറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

   അതേസമയം ഒരു വര്‍ഷം മുന്‍പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രായം സംബന്ധിച്ച രേഖഖള്‍ ലഭിച്ചില്ലെന്നും ജില്ലാ ശിശുക്ഷേമ സിമിതി ജില്ലാ അധികൃതര്‍ അറിയിച്ചു.

   ബന്ധുക്കളെ കണ്ടെത്താനും രേഖകള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിന് കൈമറുമെന്ന് ഗാന്ധിനാഗര്‍ എസ്എച്ച്ഒ കെ ഷാജി അറിയിച്ചു.

   കുഞ്ഞിനെ ആശുപത്രിയില്‍ പരിചരിക്കുന്നത് ഇവര്‍ ആയതിനാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ വ്യക്തമാക്കി.

   ഭർതൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം: മരണസമയത്ത് വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ തിരയുന്നു

   ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പുരുഷ സുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമായി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിത (24)യാണ് മരിച്ചത്. സംഭവത്തിൽ മണപ്പള്ളി സ്വദേശി പ്രവീണാണ് (25) ഒളിവിൽ പോയത്.

   വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലായിരുന്നു സവിത മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രവീൺ സ്ഥലത്തുണ്ടായിരുന്നതായി സതീഷിന്‍റെ മാതാവും പരിസരവാസികളുമാണ് മൊഴി നൽകിയത്. മരണം നടന്നതായി വ്യക്തമായതോടെയാണ് ഇയാൾ സംഭവ സ്ഥലത്തുനിന്നും മുങ്ങിയത്. അതേസമയം, സവിതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

   മൊബൈൽ ഫോണിലൂടെ ആത്മഹത്യ ഭീഷണി മുഴക്കിയാണ് പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നാണ് സവിതയുടെ ഭർതൃവീട്ടുകാർ പറയുന്നത്. തുടർന്ന് കിടപ്പുമുറിയിൽ ഒപ്പമുണ്ടായിരുന്ന സതീഷിന്‍റെ സഹോദരി പുത്രിയെയും കൂട്ടി പുറത്തിറങ്ങി പ്രവീണുമായി സംസാരിച്ചു. ഇതിനിടെയുണ്ടായ പ്രകോപനമാണ് മുറിയിൽ കയറി കതകടച്ച് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രവീണിനെ കിട്ടിയാൽ മാത്രമെ ദുരൂഹത നീക്കാനാകൂവെന്ന് പൊലീസ് പറയുന്നു.

   മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലായത്. ബന്ധം സംബന്ധിച്ച് തർക്കം ഉടലെടുത്തതോടെ സ്ഥാപനത്തിൽനിന്നും ഒഴിവാക്കുകയായിരുന്നു. അതേസമയം, മകളുടെ മരണം സംബന്ധിച്ച് പുറത്തുവരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സവിതയുടെ മാതാപിതാക്കളായ കരീലകുളങ്ങര ആലഞ്ചേരിയിൽ സജുവും ഉഷയും പറഞ്ഞു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പനി ബാധിതയായിരുന്ന മകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും അവർ ആരോപിച്ചു.
   Published by:Jayesh Krishnan
   First published: