കോട്ടയം: മകൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം മറച്ചുവെച്ച സംഭവത്തിൽ മാതാവിന് തടവും പിഴയും. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചങ്ങനാശേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് ആറു മാസം തടവും 25000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്. 2018ലാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പിഴയായി ഒടുക്കുന്ന തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി അധികമായി തടവ് അനുഭവിക്കണമെന്നും ജഡ്ജി ജി പി ജയകൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതി മരണപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് രണ്ടാം പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജാണ് കോടതിയിൽ ഹാജരായത്.
വാവാ സുരേഷിനായി കുറിച്ചി ഗ്രാമത്തിൽ രാത്രി മുഴുവൻ പ്രാർത്ഥന; നാടിനെ രക്ഷിക്കാൻ വന്നയാളിന്റെ അപകടം സഹിക്കാനായില്ല
കുറിച്ചി പാട്ടശ്ശേരി ഗ്രാമം പ്രാർത്ഥനകളിലും പ്രതീക്ഷകളിലുമാണ്. നാടിനെ രക്ഷിക്കാൻ എത്തിയവൻ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു എന്നത് ഈ ഗ്രാമത്തെ ആകെ വേദനിപ്പിക്കുന്നു എന്ന് പാട്ടശ്ശേരി സ്വദേശിനി തങ്കമണി പറയുന്നു. വാവാ സുരേഷ് അത്രയ്ക്ക് പ്രിയപ്പെട്ടവനായി മാറി കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഉറങ്ങാൻ കഴിയുന്ന അവസ്ഥയല്ല ഇപ്പോൾ ഉള്ളത്. ഇന്നലെ രാത്രി മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു എന്ന് തങ്കമണി ന്യൂസ് 18 നോട് പറഞ്ഞു. ഞാനൊരു വിശ്വാസിയാണ് അതുകൊണ്ട് തന്നെയാണ് ദൈവത്തെ വിളിച്ചത്. ദൈവം വാവാ സുരേഷിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരും എന്ന് തങ്കമണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാട്ടശ്ശേരി വാണിയപ്പുരയിൽ മിനിയും ഇതെ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. അപ്പർ കുട്ടനാട് മേഖലയിൽ ഏറെ നെൽകൃഷി ഉള്ള ഇടങ്ങളിൽ ഒന്നാണ് കുറിച്ചി പാട്ടശ്ശേരി. ഇവിടെ നിരവധി പാമ്പുകൾ എത്താറുണ്ട്. പക്ഷേ നാടിനാകെ ഭീഷണിയാകുന്ന നിലയിലായിരുന്നു ഈ മൂർഖൻ അവിടെ ഉണ്ടായിരുന്നത്. ഒരാഴ്ച മുൻപാണ് വീടിന് മുന്നിൽ വഴിയരികിൽ ചേർന്നുകിടക്കുന്ന പാറക്കല്ലുകൾക്ക് ഇടയിൽനിന്ന് ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. അന്നുതന്നെ വാർഡ് മെമ്പർ ആയ മഞ്ജീഷ് വഴി വാവ സുരേഷിനെ വിളിച്ചിരുന്നു. എന്നാൽ വാഹനാപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനുശേഷം ഞായറാഴ്ച വാവാ സുരേഷ് തന്നെ തിരികെ വിളിച്ച് തിങ്കളാഴ്ച എത്തും എന്ന് അറിയിക്കുകയായിരുന്നു. വൈകുന്നേരം നാലേകാലോടെയാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ നാട്ടുകാരാണ് കല്ലുകൾ മാറ്റി കൊടുത്തത്. തുടർന്ന് വളരെ വേഗത്തിൽ പാമ്പിനെ പിടിക്കാനായി. പാമ്പ് കടിയേറ്റപ്പോൾ പാമ്പിനെ വലിച്ച് നിലത്തിട്ടു എങ്കിലും വീണ്ടും തിരികെ പോയി പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.