തിരുവനന്തപുരം: പളനിയിൽ പോകാൻ നേർച്ച കാശ് ചോദിച്ചെത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. വിദ്യാർത്ഥിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഹോട്ടലിൽ നിന്ന് ലഭിച്ച പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
Also read-ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് കിട്ടിയത് പുള്ളിമാനുകളുടെ ഇറച്ചിവില്പന നടത്തുന്നവരെ
ശനിയാഴ്ച്ച ഉച്ചയ്ക്ക് ആണ് കേസിനാസ്പദമായ സംഭവം. പ്രതിയെക്കുറിച്ച് കുറിച്ച് കൂടുതൽ അറിയുന്നവർ ഉടൻ വഞ്ചിയൂർ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497980031 എന്ന നമ്പറില്‍ വിളിച്ചു വിവരമറിയിക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.