HOME » NEWS » Crime » THE PRIEST ROBBED A SHOP WITH A FAKE GUN

കളിത്തോക്കുമായി കട കൊള്ളയടിക്കാൻ പുരോഹിതൻ! ഒടുവിൽ പിടിയിലായി

സി.സി ടി.വിയിൽ പതിഞ്ഞ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പുരോഹിതൻ അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: March 7, 2021, 10:52 AM IST
കളിത്തോക്കുമായി കട കൊള്ളയടിക്കാൻ പുരോഹിതൻ! ഒടുവിൽ പിടിയിലായി
സിസി ടിവി ദൃശ്യത്തിൽ നിന്നും
  • Share this:
റിയോഡി ജനീറോ: കള്ളൻമാരെയും പാപികളെയും നേർവഴിക്ക് നടത്തുന്നവരാണ് പുരോഹിതൻമാർ. എന്നാൽ കളിത്തോക്കുമായി മോഷ്ടിക്കാനിറങ്ങി പൊലീസിന്റെ പിടിയിലായിരിക്കുകയാണ് 27കാരനായ ഒരു പുരോഹിതൻ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.  ബ്രസീലിലെ എലിസ്യൂ മൊറീറ എന്ന കത്തോലിക്കാ പുരോഹിതനാണ് കളിത്തോക്കുമായി മോഷണത്തിന് ഇറങ്ങിയത്. സി.സി ടി.വിയിൽ പതിഞ്ഞ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പുരോഹിതൻ അറസ്റ്റിലായത്.

സൂപ്പർ മാർക്കറ്റിലെ കാഷ്യറെ ഭീഷണിപ്പെടുത്തിയാണ് പുരോഹിതൻ  പണവുമായി മുങ്ങിയത്. സമൂഹമാധ്യമങ്ങളിൽ 28 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.  എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റിൽ നിന്നും പല സാധനങ്ങൾ ശേഖരിച്ച ശേഷം കാഷ്യറായ സ്ത്രീയുടെ അടുത്തേക്കെത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ബിൽ അടിക്കുന്നതും പുരോഹിതൻ പണം നൽകുന്നതും കാണാം. അത് സ്ത്രീ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ അരയിൽ തിരുകിയ കളിത്തോക്ക് പുറത്തെടുത്ത പുരോഹിതൻ സ്ത്രീക്ക് നേരെ ചൂണ്ടി.

Also Read എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

തോക്ക് കണ്ട് പേടിച്ച സ്ത്രീ ഉടനെ ക്യാഷ് ബോക്സിൽ നിന്നും പണം മുഴുവൻ എടുത്തു നല്കി. പണം കൈക്കലാക്കിയ എലിസ്യൂ, താൻ വാങ്ങിയ സാധനങ്ങളുമെടുത്ത് സൂപ്പർമാർക്കറ്റിന് പുറത്തേക്ക് പോകുന്നതും ദൃശ്യത്തിലുണ്ട്.

പുരോഹിതനായി 18 മാസം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എലിസ്യൂ മൊറീറ മോഷണത്തിന് ഇറങ്ങിയത്.  പള്ളിയിൽ നിന്നും ലഭിച്ച വാഹനത്തിലാണ് മോഷണ ശേഷം  എലിസ്യൂ മൊറീറ മുങ്ങിയത്. ഇതേ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ പൊലീസ് ചെക്ക് പോയിന്റിൽ വച്ചാണ് ഇയാൾ പിടിയിലായത്.

Also Read 14 കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; യുവതിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

അറസ്റ്റിലായ  പുരോഹിതനിൽ നിന്നും വ്യാജ തോക്കും അപഹരിച്ച 249 ഡോളറിൽ 116 ഡോളറും പിടിച്ചെടുത്തു. ഭ്രാന്ത് പിടിച്ച ഏതോ നേരത്താണ് കളിത്തോക്കുമായി സൂപ്പർമാർക്കറ്റിലേക്ക് കയറിച്ചെല്ലാൻ തനിക്ക് തോന്നിയത് എന്ന് മൊറീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ ഡിയോഗോ ഫെറെയിറ വാർത്താ ഏജൻസിയോട് പറഞ്ഞു.

'അയാൾ കടക്കെണിയിലാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം തികച്ചും ശാന്തനായിരുന്നു. അവൻ എന്താണ് ചെയ്തതെന്ന് അവന് മനസിലായില്ലെന്നും അദ്ദേഹം മറ്റേതോ ലോകത്താണെന്നും' പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പ്രാദേശിക കോടതി പുരോഹിതനെ താത്കാലികമായി തടങ്കലിൽ പാർപ്പിച്ചു.
Published by: Aneesh Anirudhan
First published: March 7, 2021, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories