അങ്കമാലിക്ക് പിന്നാലെ തിരുവാങ്കുളം; ആറ് മാസം പ്രായമായ കുഞ്ഞിന്റെ ദേഹം അച്ഛൻ പൊള്ളിച്ചു
അങ്കമാലിക്ക് പിന്നാലെ തിരുവാങ്കുളം; ആറ് മാസം പ്രായമായ കുഞ്ഞിന്റെ ദേഹം അച്ഛൻ പൊള്ളിച്ചു
കുഞ്ഞ് ജനിച്ചതിന് പിന്നാലെ ദോഷങ്ങൾ ഉണ്ടായെന്ന അന്ധവിശ്വാസ തുടർന്നാണ് ആനന്ദ് മർദ്ദിച്ചതെന്ന് നാട്ടുകാർ പറയുന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
എറണാകുളം: തിരുവാങ്കുളത്ത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. ശിശുക്ഷേമ സമിതിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛൻ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെ ആശാവർക്കർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ അച്ഛൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി വ്യക്തമായത്.
തിരുവാങ്കുളം ഏറമ്പാകത്തെ ഒറ്റ മുറി വാടക വീട്ടിലാണ് കുടുംബത്തിൻറെ താമസം. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം പോലും മുറിയിലില്ല. കുടുംബത്തിൻറെ സംരക്ഷണവും ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങളും ക്ഷേമസമിതി ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
അങ്കമാലിയിലും സമാനരീതിയിൽ പിഞ്ചുകുഞ്ഞിന് അച്ഛൻറെ ക്രൂരമായ മർദനം ഏറ്റിരുന്നു. രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് ആരോഗ്യവതിയായി നാളെ ആശുപത്രി വിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് വീണ്ടും ഞെട്ടിക്കുന്ന വാർത്ത.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.