നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആ നാല്പതുകാരനാര്? കോട്ടയത്ത് കുളം കുഴിക്കുന്നതിനിടയിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്‍റേത്

  ആ നാല്പതുകാരനാര്? കോട്ടയത്ത് കുളം കുഴിക്കുന്നതിനിടയിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്‍റേത്

  കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനത്തുകരയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: കഴിഞ്ഞ ദിവസമാണ് വൈക്കം ചെമ്മനത്തുകരയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കോൾഡ് കേസ് സിനിമ മാതൃകയിൽ ആയിരുന്നു സംഭവങ്ങൾ. രമേശൻ നായർ എന്നയാൾ മത്സ്യകൃഷി നടത്തുന്നതിനു വേണ്ടിയാണ് സ്ഥലം ലീസിന് എടുത്തത്.

  കുളം വൃത്തിയാക്കുന്നതിനിടെയാണ്  അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മൃതദേഹം പുരുഷന്റെതാണെന്ന് സ്ഥിരീകരിച്ചത്.

  കോട്ടയം മെഡിക്കൽ കോളജിലാണ് ഇന്നലെ പരിശോധന നടത്തിയത്. മെഡിക്കൽ കോളജിലെ ഫോറൻസിക് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം അനുസരിച്ച് പുരുഷന്റെ മൃതദേഹം എന്നാണ് പ്രാഥമിക വിലയിരുത്തൽ. 40 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷന്റേതാകാം എന്നാണ്  ഡോക്ടർമാർ കണ്ടെത്തിയത്.

  കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന്  ഇനിയും പരിശോധനകൾ വേണ്ടിവരും. ആരുടെ അസ്ഥികൂടമാണ് എന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഡിഎൻഎ സാമ്പിളുകൾ എടുത്തതായി കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന വൈക്കം ഡിവൈഎസ്പി എ ജെ  തോമസ് ന്യൂസ് 18 നോട് പറഞ്ഞു. അശാസ്ത്രീയ പരിശോധനയും നടത്തും. ഇതിനായി അവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ കൂടി റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുക.

  Also Read-മീൻകുളത്തിനായി കുഴിച്ച് ചെന്നപ്പോൾ മനുഷ്യന്റെ അസ്ഥികൂടം; കാണാതായവരുടെ പട്ടിക തയാറാക്കാൻ പോലീസ്

  ശാസ്ത്രീയ പരിശോധനകൾക്കൊപ്പം പോലീസ് അന്വേഷണവും ഊർജിതമായി തുടരുകയാണ്. പ്രദേശത്ത് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കാണാതായവരുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് വൈക്കം പോലീസ്. വൈക്കം പോലീസ് സ്റ്റേഷനൻ പരിധിക്ക് പുറത്തുള്ളവരുടെ പട്ടികയും പോലീസ് തയ്യാറാക്കുന്നുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

  കരിയാറിന് സമീപത്തായിട്ടുള്ള പ്രദേശത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മുൻപ് ഇവിടെ കടത്തുണ്ടായിരുന്നു. മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് പതിവാണ് എന്നും പ്രദേശവാസികൾ പറഞ്ഞു. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തില്‍ മൃതദേഹം ഒഴുകി വന്നതാണോ എന്ന സംശയവും ഉണ്ട്. എന്നാൽ കുഴിയെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാൽ തന്നെ ആരെങ്കിലും അവശിഷ്ടങ്ങൾ കുഴിച്ചിട്ടതാണോ എന്നതാണ് പോലീസിന്റെ പ്രധാന സംശയം.

  ഡിഎൻഎ പരിശോധനയിൽ ആരുടെ മൃതദേഹം എന്ന് കണ്ടെത്താനായാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്നതാണ് പോലീസിന്റെ വിലയിരുത്തൽ. മൃതദേഹം തിരിച്ചറിഞ്ഞാൽ അന്വേഷണത്തിലൂടെ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസിന് എളുപ്പം കഴിയും. പ്രദേശവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.

  അസ്വാഭാവികമായ സംഭവങ്ങൾ എന്തെങ്കിലും  ഇവിടെ കണ്ടിരുന്നു എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അസ്ഥികൂടത്തിൻരെ കാലപ്പഴക്കം കൂടി നിർണയിക്കാൻ ആയാൽ വേഗത്തിൽ കേസ് അന്വേഷണം മുന്നോട്ടു പോകും. ഫോറൻസിക് പരിശോധനാഫലം ആണ് ഇതിൽ നിർണായകം.
  Published by:Naseeba TC
  First published:
  )}