കെവിനെ വീട്ടിൽവെച്ചുതന്നെ വകവരുത്താൻ തീരുമാനിച്ചിരുന്നു; മൂന്നുദിവസം നിരീക്ഷിച്ചശേഷം തട്ടിക്കൊണ്ടുപോയി
Updated: May 29, 2018, 10:47 PM IST
Updated: May 29, 2018, 10:47 PM IST
കോട്ടയം: വ്യക്തമായ ആസൂത്രണത്തോടെയാണ് അക്രമി സംഘം കെവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചതെന്ന് പൊലീസ്. കൂടാതെ കേസിലെ പ്രതികളെല്ലാം ക്രമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും പൊലീസ് പറഞ്ഞു.കെവിനെ കോട്ടയത്തെ വീട്ടില്‍വച്ചുതന്നെ കൊലപ്പെടുത്താനായിരുന്നു അക്രമികളുടെ തീരുമാനം.
കെവിനെ തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസത്തെ നിരീക്ഷണത്തിനു ശേഷമെന്നാണ് പൊലീസ് ഭാഷ്യം.
കൊല്ലം സ്വദേശിനിയായ നീനുവിനെ മൂന്നു ദിവസം മുമ്പാണ് കെവിന് രജിസ്റ്റര്‍ വിവാഹം ചെയ്തത്. അന്നുമുതല്‍ കെവിന് വധഭീഷണി ഉണ്ടായിരുന്നു. നീനുവിനോട് കെവിന് ഇക്കാര്യം പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. കൂടാതെ നീനുവിന്റെ പിതാവും സഹോദരനും കോട്ടയത്തെ കെവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി നീനുവിനെ കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും നീനുവിനെ ഹോസ്റ്റലിലാണ് കെവിന് നിര്‍ത്തിയിരുന്നത്. ഭീഷണി ഉള്ളതിനാല്‍ കുറച്ചു ദിവസം കഴിഞ്ഞ് വീട്ടിലേക്കു പോകാമെന്നായിരുന്നു തീരുമാനം.
ഇതിനിടെ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ കോട്ടയത്തു തങ്ങുകയും കെവിനെ വകവരുത്താനായി പദ്ധതി ആവിഷ്കരിക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിനായി കൊല്ലത്തെ സുഹൃത്തുക്കളെയും അവിടേക്കു വിളിച്ചുവരുത്തി. കെവിന്റെ നീക്കങ്ങള്‍ വിദഗ്ധമായി മനസിലാക്കുകയും ചെയ്തിരുന്നു. തനിക്കു നേരെ ആക്രമണം ഉണ്ടാകുമെന്നു മനസിലാക്കിയ കെവിന് തന്റെ ബന്ധുവീട്ടിലായിരുന്നു താമസം. ഇതറിഞ്ഞ് ഷാനു ചാക്കോയും സംഘവും അവിടെയെത്തിയാണ് കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയത്. ഇടയ്ക്കുവച്ച് സുഹൃത്ത് അനീഷ് അക്രമികളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കാറില്‍ വച്ച് സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഷാനു കെവിനോട് ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങിയില്ല. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കെവിന് അത് വകവച്ചില്ല. ഇതേത്തുടര്‍ന്നാണ് ക്രൂരമായ മർദ്ദനം അരങ്ങേറിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
കെവിന്റെ മരണത്തിന് കാരണക്കാരായ പത്തോളം പേര് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.വധശ്രമം, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതികളായവരാണ് കെവിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
കെവിനെ തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസത്തെ നിരീക്ഷണത്തിനു ശേഷമെന്നാണ് പൊലീസ് ഭാഷ്യം.
കൊല്ലം സ്വദേശിനിയായ നീനുവിനെ മൂന്നു ദിവസം മുമ്പാണ് കെവിന് രജിസ്റ്റര്‍ വിവാഹം ചെയ്തത്. അന്നുമുതല്‍ കെവിന് വധഭീഷണി ഉണ്ടായിരുന്നു. നീനുവിനോട് കെവിന് ഇക്കാര്യം പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. കൂടാതെ നീനുവിന്റെ പിതാവും സഹോദരനും കോട്ടയത്തെ കെവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി നീനുവിനെ കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും നീനുവിനെ ഹോസ്റ്റലിലാണ് കെവിന് നിര്‍ത്തിയിരുന്നത്. ഭീഷണി ഉള്ളതിനാല്‍ കുറച്ചു ദിവസം കഴിഞ്ഞ് വീട്ടിലേക്കു പോകാമെന്നായിരുന്നു തീരുമാനം.
Loading...