നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Crime news | വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; കൊലപാതകശ്രമം പാളിയത് ഇങ്ങനെ

  Crime news | വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; കൊലപാതകശ്രമം പാളിയത് ഇങ്ങനെ

  ഭർത്താവിനൊപ്പം ഡിസംബർ രണ്ടിനാണ് ഭുവനേശ്വരി തേക്കടിയിൽ എത്തിയത്. ക്വട്ടേഷൻ സംഘവും ഇവർക്കൊപ്പം തേക്കടിയിൽ എത്തിയിരുന്നു

  Bhuvaneswari

  Bhuvaneswari

  • Share this:
   തേനി: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി ജീവനൊടുക്കിയ (Suicide) സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം(Marriage) കഴിക്കേണ്ടിവന്നതോടെ ജോലിക്ക് പോകാനാകാത്തതിനെ തുടർന്നാണ് ഭർത്താവിനെ കൊലപ്പെടുത്താനായി തേനി (Theni) കമ്പം സ്വദേശിനിയായ ഭുവനേശ്വരി(21) ക്വട്ടേഷൻ നൽകിയത്. വിവാഹശേഷം 28-ാം ദിവസമാണ് ഭുവനേശ്വരി ഭർത്താവ് ഗൌതമിനെ(24) കൊല്ലാനായി പദ്ധതിയിട്ടത്. ജോലിക്കു വേണ്ടിയുള്ള പരിശീലന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന യുവാവിനും സുഹൃത്തുക്കൾക്കുമാണ് ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്.

   സേനയിൽ ചേരാനുള്ള ആഗ്രഹത്തിനുവേണ്ടി കടുംകൈ

   സ്കൂൾതലം മുതൽ അറിയപ്പെടുന്ന കായികതാരമായിരുന്നു ഭുവനേശ്വരി. സ്പോർട്സിൽ നിരവധി സമ്മാനങ്ങളും ഇവർ നേടിയിട്ടുണ്ട്. സേനയിൽ ചേരണമെന്നതായിരുന്നു ഇവരുടെ വലിയ ആഗ്രഹം. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി, പെട്ടെന്ന് വിവാഹം കഴിക്കേണ്ടിവന്നു. കേബിൾ ടിവി ജീവനക്കാരനായിരുന്ന ഗൌതമിനെ വിവാഹം കഴിച്ചതോടെ, തന്‍റെ ജീവിതത്തിലെ വലിയ ലക്ഷ്യമായിരുന്ന സേനയിലെ ജോലി എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുമെന്ന് ഭുവനേശ്വരി ഭയപ്പെട്ടു. ഇതോടെയാണ് ഭർത്താവിനെ വകവരുത്തി, പരിശീലന ക്ലാസിൽ തുടർന്ന് പഠിച്ച് ജോലി നേടാമെന്ന പദ്ധതി ഭുവനേശ്വരി ആവിഷ്ക്കരിക്കുന്നത്.

   ഭർത്താവിന് ക്വട്ടേഷൻ നൽകിയത് സുഹൃത്തിന്

   സേനയിലെ ജോലിക്കുവേണ്ടി ഭുവനേശ്വരി ഒരു കോച്ചിങ് സെന്‍ററിൽ ജോലിക്ക് പോയിരുന്നു. എന്നാൽ വിവാഹശേഷം ഇത് നിർത്തേണ്ടിവന്നു. ഇതോടെയാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. പരിശീലന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന നിരഞ്ജൻ രാജിനാണ്(ആന്‍റണി- 20) ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്. ഇതിനായി വിശദമായ പദ്ധതിയും ഇവർ തയ്യാറാക്കി. സ്ഥലംകാണാനായി തേക്കടിയിൽ എത്തുമ്പോൾ, അവിടെ വെച്ച് കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടത്. ക്വട്ടേഷൻ സംഘത്തിന് സഞ്ചരിക്കാനായി, ഒരു കേരള രജിസ്ട്രേഷൻ കാർ ഇവർ വാങ്ങുകയും ചെയ്തു. ക്വട്ടേഷൻ സംഘത്തിൽ നിരഞ്ജനെ കൂടാതെ നാലുപേർ കൂടി ഉണ്ടായിരുന്നു.

   തേക്കടിയിലെ ക്വട്ടേഷൻ പാളിയത് ഇങ്ങനെ

   ഭർത്താവിനൊപ്പം ഡിസംബർ രണ്ടിനാണ് ഭുവനേശ്വരി തേക്കടിയിൽ എത്തിയത്. ക്വട്ടേഷൻ സംഘവും ഇവർക്കൊപ്പം തേക്കടിയിൽ എത്തിയിരുന്നു. ഗൌതമും ഭുവനേശ്വരിയും സ്കൂട്ടറിലാണ് തേക്കടിയിൽ എത്തിയത്. വഴിയരികിൽ സ്കൂട്ടർ നിർത്തി നിൽക്കുമ്പോൾ ഗൌതമിനെ കാറിടിച്ച് കൊല്ലാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ഇതനുസരിച്ച് വഴിയരികിൽ സ്കൂട്ടർ നിർത്തിച്ച ശേഷം, ഭുവനേശ്വരി ഫോട്ടോ എടുക്കാനെന്ന വ്യാജേന അൽപ്പം മാറിനിന്നു. എന്നാൽ സ്കൂട്ടർ പഞ്ചറായത് ശ്രദ്ധയിൽപ്പെട്ട ഗൌതം അത് അവിടെനിന്ന് അൽപ്പം മുന്നോട്ടു തള്ളിമാറ്റി.

   Also Read- ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു; ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍

   ഇതിനിടെയാണ് ക്വട്ടേഷൻ സംഘം, കാറിൽ അതിവേഗം വന്നെ ഗൌതമിനെ ഇടിക്കാൻ ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ, ഗൌതമിന് കാര്യമായ പരിക്ക് സംഭവിച്ചില്ല. ഇതോടെ സ്കൂട്ടറിൽനിന്ന് ഇറങ്ങിയ ക്വട്ടേഷൻ സംഘം ഗൌതമിനെ മർദ്ദിക്കാൻ തുടങ്ങി. എന്നാൽ ഇവരുടെ കണക്കുകൂട്ടൽ തെറ്റിച്ച്, അതുവഴി നിരവധി വാഹനങ്ങൾ വന്നതോടെ ക്വട്ടേഷൻ സംഘം കാറിൽ കയറി രക്ഷപെടുകയായിരുന്നു. ഇതോടെ ഗൌതം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരഞ്ജൻ, പ്രദീപ്, മനോജ് കുമാർ, ആൽബർട്ട്, ജയസന്ധ്യ എന്നിവർ പിടിയിലായി. നിരഞ്ജനും കൂട്ടരും അറസ്റ്റിലായതോടെ, താൻ പിടിയിലാകുമെന്ന് ഭയന്നാണ് ഭുവനേശ്വരി ജീവനൊടുക്കിയത്. വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

   ക്വട്ടേഷൻ നൽകിയത് 75000 രൂപയ്ക്ക്

   വിവാഹത്തിന് വീട്ടുകാർ നൽകിയ സ്വർണം പണയംവെച്ചാണ് ഭുവനേശ്വരി ക്വട്ടേഷൻ സംഘത്തിന് പണം നൽകിയത്. 75000 രൂപയാണ് ഇത്തരത്തിൽ നൽകിയത്. ഈ പണം ഉപയോഗിച്ച് നിരഞ്ജൻ കേരള രജിസ്ട്രേഷൻ കാർ വാങ്ങുകയായിരുന്നു. ഇത് ഉപയോഗിച്ച് ഗൌതമിനെ ഇടിച്ചുകൊലപ്പെടുത്താനായിരുന്നു പദ്ധതി. കേരള രജിസ്ട്രേഷൻ കാർ ആകുമ്പോൾ പിടിക്കപ്പെടില്ലെന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ പൊലീസിന്‍റെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ സംഘം പിടിയിലാകുകയായിരുന്നു.
   Published by:Anuraj GR
   First published: