കോഴിക്കോട്: പ്രളയകാലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റില്‍. പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രനാണ് കോഴിക്കോട് മാവൂര്‍ പോലീസിന്റെ പിടിയിലായത്.
പ്രളയകാലമായതു കൊണ്ട് സ്കൂളില്‍ പോകാന്‍ കഴിയാതെ വീട്ടിലിരുന്ന പെണ്‍കുട്ടിയെയാണ് ഹരീഷ് പീഡിപ്പിച്ചത്. കൈകള്‍ കെട്ടി വായില്‍ തുണി തിരുകി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്ന് മാവൂര്‍ പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഹാജരാകാതെ പ്രതി മുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന്
പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Also read-കോട്ടയത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
ഒളിവില്‍ പോകാന്‍ സാധ്യതയുള്ള എല്ല സ്ഥലങ്ങളും പരിശോധിച്ചു. ഗാര്ഡന് പണിക്കാരനായ ഹരീഷ് കോഴിക്കോട് മാന്യപുരത്ത് എത്തിയതായി രഹസ്യ വിവരം കിട്ടിയെതിനെ തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.