നേർച്ചപ്പെട്ടിയാണ് സാറെ ഇവന്‍റെ മെയിൻ; ച്യൂയിംഗവും കമ്പിവടിയും ഉപയോഗിച്ച് മോഷ്ടിക്കുന്ന കള്ളൻ കുടുങ്ങി

വ​ഴ​ക്ക​മു​ള്ള ചെ​റി​യ ക​മ്പി​ക്ക​ഷ​ണ​ത്തി​ൽ ച്യൂ​യിം​ഗം തേ​ച്ചു​പി​ടി​പ്പി​ച്ച ശേ​ഷം നേ​ർ​ച്ച​പ്പെ​ട്ടി​ക്കു​ള്ളി​ൽ ക​ട​ത്തി പ​ണം അ​പ​ഹ​രി​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി

News18 Malayalam | news18-malayalam
Updated: December 3, 2020, 8:59 PM IST
നേർച്ചപ്പെട്ടിയാണ് സാറെ ഇവന്‍റെ മെയിൻ; ച്യൂയിംഗവും കമ്പിവടിയും ഉപയോഗിച്ച് മോഷ്ടിക്കുന്ന കള്ളൻ കുടുങ്ങി
Arrest
  • Share this:
കോട്ടയം: ച്യുയിംഗവും കമ്പിവടിയും ഉപയോഗിച്ച് നേർച്ചപ്പെട്ടിയിൽ നിന്ന് പണം കവരുന്ന മോഷ്ടാവ് പിടിയിൽ. വി​ള​ക്കു​മാ​ടം സ്വ​ദേ​ശി ജോ​സ​ഫിനെയാണ് (ജോ​ഷി- 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ച്യുയിംഗവും കമ്പിവടിയും ഉണ്ടെങ്കിൽ ഏതു നേർച്ചപ്പെട്ടിയിൽനിന്നും ജോസഫ് പണം കവരും.

കേ​റ്റ​റിം​ഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോഷി. തയ്യാറാക്കിയ ഭക്ഷണം വിവിധ സ്ഥളങ്ങളിൽ എത്തിക്കുന്നത് ഇയാളാണ്. ഈ സമയത്ത് പോകുന്ന സ്ഥലങ്ങളിലെ നേർച്ചപ്പെട്ടി നോക്കിവെക്കുകയും, രാത്രി വന്നു മോഷ്ടിക്കുകയും ചെയ്യുന്നതാണ് ജോഷിയുടെ രീതി. ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിൽ വിവിധ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നിരവധി നേർച്ചപ്പെട്ടികളിൽനിന്ന് ഇയാൾ പണം കവർന്നിട്ടുണ്ട്.

Also Read- ഗർഭിണിയായ പശുവിനെ മോഷ്ടിച്ചു ഇറച്ചിയാക്കി വിറ്റ അഞ്ചുപേർ അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ നി​ന്നും പ​ണം മോ​ഷ്ടിച്ച സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോഷി അറസ്റ്റിലായത്. ദി​വ​സ​ങ്ങ​ൾ​ക്കു മുന്പ് ഇ​വി​ടെ കേ​റ്റ​റിം​ഗ് ജോ​ലി​ക്ക് എ​ത്തി​യ ജോ​ഷി പിന്നീട് ഇവിടെയെ​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​ഴ​ക്ക​മു​ള്ള ചെ​റി​യ ക​മ്പി​ക്ക​ഷ​ണ​ത്തി​ൽ ച്യൂ​യിം​ഗം തേ​ച്ചു​പി​ടി​പ്പി​ച്ച ശേ​ഷം നേ​ർ​ച്ച​പ്പെ​ട്ടി​ക്കു​ള്ളി​ൽ ക​ട​ത്തി പ​ണം അ​പ​ഹ​രി​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തിയെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രഹാം വർഗീസ് പറഞ്ഞു. മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ പ്ര​തി​യി​ൽ​നി​ന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്ഐ എം.​എ​ച്ച്. അ​നു​രാ​ജ്, ഷാ​ബു​മോ​ൻ ജോ​സ​ഫ്, ഷാ​ജി​ദീ​ൻ റാ​വു​ത്ത​ർ, അ​രു​ണ്‍ ച​ന്ദ്, കെ.​ആ​ർ. ജി​നു, കി​ര​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Published by: Anuraj GR
First published: December 3, 2020, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading