• HOME
 • »
 • NEWS
 • »
 • crime
 • »
 • അമ്മയുമായുള്ള രഹസ്യബന്ധം മകൾ കണ്ടെത്തി; പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതി പിടിയിൽ

അമ്മയുമായുള്ള രഹസ്യബന്ധം മകൾ കണ്ടെത്തി; പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതി പിടിയിൽ

ഓഗസ്റ്റ് 18 ന് കുട്ടിയുടെ മൃതദേഹം ഐപി എസ്റ്റേറ്റിലെ യമുന ഖാദർ പ്രദേശത്ത് ആഴത്തിലുള്ള പരിക്കുകളോടെ കണ്ടെത്തി.

 • Last Updated :
 • Share this:
  എട്ട് വയസുകാരിയെ ബലാത്സംഗം (rape) ചെയ്ത് കൊലപ്പെടുത്തിയ (murder) പ്രതി പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം മൃതദേഹം സെൻട്രൽ ഡൽഹിയിൽ ഉപേക്ഷിക്കുകയായിരുന്നു. അറവുകാരനായ പ്രതിയ്ക്ക് പെൺകുട്ടിയുടെ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പ്രതി കുറ്റക‍ൃത്യത്തിന് മുതിർന്നതെന്ന് പോലീസ് പറഞ്ഞു.

  റിസ്വാൻ എന്നറിയപ്പെടുന്ന ബാദ്ഷായാണ് പ്രതി. ഇരയായ എട്ടുവയസ്സുകാരി തന്റെ അമ്മയ്ക്കൊപ്പം തന്നെ കണ്ടതിനേ തുടർന്നാണ് അവളെ കൊല്ലാൻ പ്രതി തീരുമാനിച്ചത്.

  പെൺകുട്ടിയുടെ പിതാവ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 4, 5 തീയതികളിൽ ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം രാത്രി തന്റെ വീട്ടിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ 4 മണിയോടെ ഉണർന്നപ്പോളാണ് പെൺമക്കളിൽ ഒരാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. സമീപ പ്രദേശങ്ങളിലാകെ നടത്തിയ തിരച്ചിലിൽ ഒരു ഫലവും കണ്ടില്ല. ഇതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. ഐപിസി 363 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരയ്‌ക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

  ഓഗസ്റ്റ് 18 ന് കുട്ടിയുടെ മൃതദേഹം ഐപി എസ്റ്റേറ്റിലെ യമുന ഖാദർ പ്രദേശത്ത് ആഴത്തിലുള്ള പരിക്കുകളോടെ കണ്ടെത്തി. ഇതേത്തുടർന്ന് സെക്ഷൻ 320 IPC, POCSO ആക്ട് എന്നിവ ചേർക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.

  read also : പ്ലാറ്റ് ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് ട്രെയിനിനു മുന്നിലേക്കെറിഞ്ഞു കൊന്നു

  കേസിന്റെ പ്രാധാന്യവും സൂക്ഷ്മതയും കണക്കിലെടുത്ത് 50 പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ച് പ്രതികളെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സമീപത്തെ എല്ലാ സിസിടിവി ക്യാമറകളും സ്കാൻ ചെയ്യുകയും യമുന ഖാദർ പ്രദേശത്തും പരിസരത്തും താമസിക്കുന്ന 200 ഓളം ആളുകളെയും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.

  ഇതിനിടയിലാണ് ബാദ്ഷാ പതിവായി ജുഗ്ഗി സന്ദർശിച്ചിരുന്നെന്നും ചോക്ലേറ്റ് വാങ്ങി നൽകി പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടാൻ ശ്രമിച്ചിരുന്നതായും പോലീസിന് രഹസ്യ വിവരം ലഭിച്ചത്. സംഭവദിവസം പ്രതി യമുന ഖാദറിലെത്തിയിരുന്നതായി കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി. പോലീസ് ബദ്ഷയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

  see also: ഭാര്യയെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ച ഭർത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

  ഇരയുടെ അമ്മയുമായി അടുപ്പം വളർത്തിയെടുക്കുകയും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തുവെന്ന് ബാദ്ഷാ പോലീസിനോട് പറഞ്ഞു. പെൺകുട്ടി അമ്മയുമായുള്ള തന്റെ ബന്ധം തിരിച്ചറിഞ്ഞതാണ് കൊല്ലാൻ കാരണമെന്ന് ഇയാൾ വെളിപ്പെടുത്തി.

  സംഭവ ദിവസം താൻ അയൽപക്കത്തെത്തി രാത്രി വരെ കാത്തിരുന്നതായി ബാദ്ഷാ വെളിപ്പെടുത്തി.  ആ സമയത്ത് പ്രതി നന്നായി ലഹരി ഉപയോഗിച്ചിരുന്നു. അയാൾ ജുഗ്ഗിയിലെത്തിയപ്പോൾ പെൺകുട്ടി കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു. തുടർന്ന് ഇയാൾ അവളെ തട്ടിയെടുത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ക്രൂരമായി ആക്രമിച്ച് കഴുത്തറുക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു. പോലീസ് പറഞ്ഞു.
  Published by:Amal Surendran
  First published: