• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇരകളെ കണ്ടെത്തിയത് ഭർത്താവ്; ചാറ്റിങ്ങും കെണിയൊരുക്കലും ഭാര്യ; ഹണിട്രാപ്പ് പ്രതി അർച്ചനയുടേത് സിനിമാറ്റിക് ലൈഫ്

ഇരകളെ കണ്ടെത്തിയത് ഭർത്താവ്; ചാറ്റിങ്ങും കെണിയൊരുക്കലും ഭാര്യ; ഹണിട്രാപ്പ് പ്രതി അർച്ചനയുടേത് സിനിമാറ്റിക് ലൈഫ്

അർച്ചനയുടെ ഭർത്താവ് ജഗബന്ധുവാണ് ഇരകളെ കണ്ടെത്തിയിരുന്നത്. തുടർന്ന് അർച്ചന അവരുമായി സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്യുന്നതായിരുന്നു പതിവ്.

  • Share this:
ഒരു ബോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന ജീവിതമാണ് ഒഡീഷ സ്വദേശിയായ അർച്ചന നാഗ് (Archana Nag) എന്ന ഇരുപത്തിയഞ്ചുകാരിയുടേത്. ഇരകളെ വീട്ടിലേക്കു വിളിച്ചു വരുത്തുന്നതായിരുന്നു ഹണിട്രാപ്പ് കേസിലെ പ്രതിയായ അർച്ചനയുടെ രീതി. ഇരകളും അർച്ചനയും അടുത്തിടപഴകുന്ന വീഡിയോ ഭർത്താവ് രഹസ്യമായി ചിത്രീകരിക്കുകയും അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു പതിവ്.

കോടിക്കണക്കിന് രൂപ ഇത്തരത്തിൽ അർച്ചന ഉണ്ടാക്കിയതായാണ് പോലീസ് പറയുന്നത്, ഇതിലേറെയും സമ്പാദിച്ചത് കോവിഡ് -19 ലോക്ക്ഡൗൺ സമയത്താണ്. ഭുവനേശ്വറിലെ ജഗമാര ഏരിയയിലെ ഫ്‌ളാറ്റിൽ വാടകക്കു താമസിച്ചപ്പോൾ അർച്ചനയും ഭർത്താവ് ജഗബന്ധുവും ഒരു യുവതിയെ പരിചയപ്പെട്ടിരുന്നു. ഈ യുവതിയെ ഉപയോ​ഗിച്ചാണ് ഒരു ചലച്ചിത്ര പ്രവർത്തകനിൽ നിന്നും പണം തട്ടിയത്. 2019 ൽ അർച്ചനയും ഭർത്താവും അവരുടെ ബന്ധുവും തന്നെ ഒരു പാർട്ടിക്ക് ക്ഷണിച്ചുവെന്നും മദ്യം കൊടുത്തു മയക്കി തന്റെ അശ്ലീല ചിത്രങ്ങളെടുത്തുവെന്നും ഈ യുവതി പോലീസിന് മൊഴി നൽകിയിരുന്നു. തങ്ങളുടെ പദ്ധതി ആരോടെങ്കിലും വെളിപ്പെടുത്തുകയോ അതിന്റെ ഭാഗമാകാൻ വിസമ്മതിക്കുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അർച്ചന യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2020 ഏപ്രിലിലാണ് ഇരയുമായി ഒരു വീഡിയോ ചാറ്റ് ആരംഭിക്കാൻ അർച്ചന ഈ യുവതിയോട് ആവശ്യപ്പെട്ടത്. ഇവരുടെ വീഡിയോ പകർത്തി, ഇരയിൽ നിന്നും പണം തട്ടുകയായിരുന്നു.

ആഡംബര ജീവിതം നയിച്ചിരുന്ന അർച്ചനയും ഭർത്താവും മറ്റു പലരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർക്ക് കൊട്ടാരസമാനമായ വീടും, വിദേശ നായ്ക്കളും, കുതിരയും, വിലകൂടിയ കാറുകളുമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇവരുടെ ഇരകളിൽ ഭൂരിഭാഗവും ഉന്നത വ്യവസായികളും രാഷ്ട്രീയക്കാരും സിനിമാ പ്രവർത്തകരും ആയിരുന്നു.

അർച്ചനയുടെ ഭർത്താവ് ജഗബന്ധുവാണ് ഇരകളെ കണ്ടെത്തിയിരുന്നത്. തുടർന്ന് അർച്ചന അവരുമായി സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്യുന്നതായിരുന്നു പതിവ്. പിന്നീട് ഇവരെ വീട്ടിലേക്കു വിളിച്ചുവരുത്തി കെണിയൊരുക്കും. ചാറ്റും ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ഇരകളിൽ നിന്ന് പണം തട്ടും.

ഒഡീഷയിലെ കലഹണ്ടിയിലുള്ള കെസിംഗ സ്വദേശിയാണ് അർച്ചന. ഭർത്താവ് ജഗബന്ധു ബാലസോറിലെ ജലേശ്വരിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ്. പിതാവിന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ഭുവനേശ്വറിലേക്ക് ഒരു ഹോട്ടലിൽ ജോലിക്കായി എത്തി. അവിടെ വെച്ച് അർച്ചനയെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയുമായിരുന്നു.

Also read: ഹണി ട്രാപ്പ്  തട്ടിപ്പ്: യൂട്യൂബർ ദമ്പതികളുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ

അർച്ചനയെ കഴിഞ്ഞ ആഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മൊബൈൽ ഫോണുകൾ, രണ്ട് ടാബ്‌ലെറ്റുകൾ, ഒരു ലാപ്‌ടോപ്പ്, പെൻഡ്രൈവ്, പാസ്‌ബുക്കുകളും എന്നിവയും ഭുവനേശ്വറിലെ സത്യ വിഹാറിലുള്ള ഇവരുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അര്‍ച്ചന നാഗിനൊപ്പം ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികളുടെ ഫോട്ടോകളും ആധാര്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
Published by:Amal Surendran
First published: