നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നു; പൊലീസില്‍ പരാതി നല്‍കി ഭാര്യയുടെ അച്ഛന്‍

  മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നു; പൊലീസില്‍ പരാതി നല്‍കി ഭാര്യയുടെ അച്ഛന്‍

  2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   കാസര്‍ഗോഡ്: മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്ന് മോഷണം നടത്തുന്നുവെന്ന പരാതിയുമായി ഭാര്യയുടെ അച്ഛന്‍.2019 ജൂലൈ മുതല്‍ പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.

   ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. മരുമകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്.

   Also Read-വായ്പയ്ക്ക് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ബാങ്ക് സെക്രട്ടറിയായ സിപിഎം നേതാവിനെതിരെ പരാതി

   മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നതെന്ന് വീട്ടുകാര്‍ മനസിലാക്കിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

   Also Read-കൊച്ചിയിലെ വൻ ലഹരി മരുന്നു വേട്ട; സംഘത്തിൽ കൂടുതൽ യുവതികൾ

   ആദ്യം മോഷ്ടാവിനെ കണ്ടെത്താനകാതെ വന്നതോടെയാണ് ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നിരുന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
   Published by:Jayesh Krishnan
   First published: