• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | വീട്ടുമുറ്റത്ത് യുവാവ് മരിച്ച നിലയിൽ; ഭർത്താവിനെ കൊലപ്പെടുത്തിയത് താനെന്ന് യുവതി

Murder | വീട്ടുമുറ്റത്ത് യുവാവ് മരിച്ച നിലയിൽ; ഭർത്താവിനെ കൊലപ്പെടുത്തിയത് താനെന്ന് യുവതി

ഫെബ്രുവരി ആറാം തീയതി രാത്രി പത്തു മണിയോടെയാണ് രഞ്ജിത്തിനെ വീട്ടിന്‍റെ മുൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

Lekshmi-arrest

Lekshmi-arrest

 • Share this:
  ഇടുക്കി: യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് എന്നയാളുടെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയാണ് കൊല നടത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായതോടെ അയൽക്കാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ഭാര്യ കൊലപാതകം നടത്തിയെന്ന വിവരം സമ്മതിച്ച് രംഗത്തെത്തിയത്.

  2022 ഫെബ്രുവരി ആറാം തീയതി രാത്രി പത്തു മണിയോടെയാണ് രഞ്ജിത്തിനെ വീട്ടിന്‍റെ മുൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുറ്റം സമ്മതിച്ച് രഞ്ജിത്തിന്‍റെ ഭാര്യ രംഗത്തെത്തിയത്.

  പ്രാഥമിക ഘട്ടത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയതിനാൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിൻറെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചുവരികയായിരുന്നു. വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ വിഎസ് നവാസ് എസ്ഐമാരായ എബി, സജിമോൻ ജോസഫ് ASI മഹേഷ് സിപിഒ ടോണി, അനീഷ് WCPO രേവതിഎന്നിവരടങ്ങിയ സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

  രഞ്ജിത്ത് ദിവസവും മദ്യപിച്ചെത്തി ദേഹോപദ്രവം ഏൽപ്പിക്കുന്നത് അസഹനീയമായതോടെയാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൃത്യം നടന്ന ദിവസം അമിതമായി മദ്യപിച്ച് വന്ന രഞ്ജിത് ഭാര്യയോട് വഴക്കുണ്ടാക്കിയപ്പോൾ തടസ്സം പിടിച്ച സ്വന്തം അമ്മയെ കൈയ്യിൽ പിടിച്ച് വലിച്ച് 'ഇവൾ ഇല്ലെങ്കിൽ നീ എന്റെ കൂടെ വന്ന് കിടക്കെടി'- എന്ന് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ താൻ ഭർത്താവിനെ പിടിച്ചു തള്ളുകയായിരുന്നുവെന്ന് ലക്ഷ്മി പൊലീസിനോട് പറഞ്ഞു. എന്നാൽ മദ്യലഹരിയിലായിരുന്ന രഞ്ജിത് പിന്നിലെ കൽഭിത്തിയിൽ തലയിടിച്ച് വീണു. അതിനു ശേഷം എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയിൽ കാപ്പി വടിക്ക് പലപ്രാവശ്യം അടിക്കുകയും ചെയ്തു. നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് സമ്മതിച്ചത്.

  വിവാഹം കഴിഞ്ഞ് മൂന്നാം മാസം ചോരയിൽ കുളിച്ച് നവദമ്പതിമാർ; വെള്ളമുണ്ട ഇരട്ടകൊലക്കേസിൽ പ്രതി കുടുങ്ങിയത് പൊലീസിന്‍റെ വിദഗ്ദ്ധ നീക്കം

  കൽപ്പറ്റ: വയനാട് വെള്ളമുണ്ട നവദമ്പതികളുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് വയനാട് ജില്ലാ സെഷൻസ് കോടതി വിധിച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2018 ജൂലൈ ആറിനാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. വെള്ളമുണ്ടയിൽ കുറ്റ്യാടി റൂട്ടിൽ റോഡ് സൈഡിലെ വീട്ടിലാണ് നവദമ്പതിമാരായ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയും കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാത്തിയുടെ കഴുത്തിലുണ്ടായിരുന്ന എട്ട് പവന്‍റെ മാല നഷ്ടപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ മോഷണശ്രമത്തിലാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ വിശ്വനാഥൻ അറസ്റ്റിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

  Also Read- Mysterious Death | വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

  ഉമ്മറിന്‍റെ മാതാവ് അയിഷയാണ് മൃതദേഹം ആദ്യം കണ്ടത്. ഇടയ്ക്കിടെ മകന്‍റെ എത്താറുള്ള അയിഷ, 2018 ജൂലൈ ആറ് വെള്ളിയാഴ്ച എത്തിയപ്പോൾ അപ്രതീക്ഷിതമായ കാഴ്ചകളായിരുന്നു അവിടെ. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് മകൻ ഉമ്മറിനെയും(27) മരുമുകൾ ഫാത്തിമയെയും(18) ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അയിഷ വാവിട്ട് നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. വൈകാതെ നിഷ്ഠൂരമായ ഇരട്ട കൊലപാതകത്തിന്‍റെ വാർത്തയിൽ നാട് നടുങ്ങി.

  ഉമ്മറിന്‍റെയും ഫാത്തിമയുടെയും വിവാഹം നടന്ന് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ്, അരുംകൊല അരങ്ങേറിയത്. അയൽക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ പരിശോധന നടത്തിയതിൽനിന്ന് സ്വർണവും മൊബൈൽ ഫോണും നഷ്ടമായതായി കണ്ടെത്തി. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ തുടർന്നുള്ള ആഴ്ചകളിൽ കാര്യമായ തെളിവൊന്നും ലഭിക്കാതെ പൊലീസ് അന്വേഷണം മുന്നോട്ടുപോയി. ഇതോടെ പൊലീസിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പൊലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിൽ തന്നെയായിരുന്നു.

  അക്കാലത്ത് സമീപജില്ലകളിലും കർണാടകത്തിലും ഉൾപ്പടെ മോഷണ കേസുകളിൽ ഉൾപ്പെട്ട് ജയിലിലാകുകയും പുറത്തിറങ്ങുകയും ചെയ്ത എല്ലാവരെയും പൊലീസ് നിരീക്ഷിച്ചു. എഴുന്നൂറോളം പേരെയാണ് ഇത്തരത്തിൽ പൊലീസ് നിരീക്ഷിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും അക്രമം നടത്തിയവരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഈ പട്ടികയിൽ ഉൾപ്പെട്ട വിശ്വനാഥനിലേക്ക് പൊലീസിന്‍റെ ശ്രദ്ധ തിരിഞ്ഞതോടെ കേസിൽ വഴിത്തിരിവായി.
  Published by:Anuraj GR
  First published: