കൊട്ടിയം: കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പൊലീസ് കണ്ടെത്തി. 29 വയസുള്ള നെടുമ്പന സ്വദേശിയായ യുവതി, മലയിന്‍കീഴ് സ്വദേശിയായ സനല്‍(39) എന്നിവരെ കണ്ണനല്ലൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
യുവതിക്ക് മൂന്നും ആറും വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. ഈ കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി സനലിനൊപ്പം ഒളിച്ചോടിയത്. മൂന്നാം തവണയാണ് യുവതി വീട് വിട്ടുപോകുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞവര്‍ഷം ഒരു കുട്ടിയുമായാണ് ഇവര്‍ വീടുവിട്ടത്. പിന്നീട് ചാത്തന്നൂര്‍ പൊലീസ് പിടികൂടി പരവൂര്‍ കോടതിയില്‍ ഹാജരാക്കുകയും വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.
ഈ സംഭവത്തിനു പിന്നാലെ പിന്നീട് കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂര്‍ പൊലീസ് പിടികൂടി കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മലയിന്‍കീഴ് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.