അങ്കമാലി: ആണ് സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശിനി ബിന്ദു(38) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ മിഥുന്(39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.
ബിന്ദു രണ്ടു കുട്ടികളുടെ അമ്മയാണ്. കോക്കുന്നില് വാടകവീട്ടിലാണ് ബിന്ദു താമസിച്ചിരുന്നത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് ബിന്ദു മൊഴി നല്‍കിയത്. എന്നാല്‍ മിഥുനെ ഭിഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിഥുന് നല്കിയ മൊഴിയും ഇത്തരത്തിലുള്ളതാണ്.
ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന് പറഞ്ഞിരിക്കുന്നത്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ എത്തിച്ച ശേഷം മിഥുന് മുങ്ങുകയായിരുന്നു. ബിന്ദുവിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ബിന്ദു മരിച്ചു.
സംഭവത്തില്‍ ദൂരൂഹുതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് മിഥുനുമായി അടുപ്പത്തിലായത്.
അമ്മയെ ചതിച്ചു കടന്നുകളഞ്ഞയാളെ തിരഞ്ഞുപിടിച്ച് മകള്‍; വിവാഹതട്ടിപ്പ് വീരൻ 16 വര്‍ഷത്തിന് ശേഷം പിടിയിൽ
പതിനാറ് വർഷങ്ങൾക്ക് ശേഷം വിവാഹത്തട്ടിപ്പും സ്ത്രീ പീഡനവും നടത്തിയ മുങ്ങിയയാളെ അറസ്റ്റ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പിയെയാണ്(47) പോലീസ് അറസ്റ്റ് ചെയ്തത്. 16 വര്‍ഷം മുന്‍പു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോഴാണ് അറസ്റ്റിലായത്. സിനിമയെ വെല്ലുന്നതാണ് ഇതിന് പിന്നിലെ കഥ. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയെ താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നു.
രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇയാളുടെ വിവാഹം. കുറച്ചു കാലം യുവതിക്കൊപ്പം താമസിച്ച ശേഷം മുങ്ങിയ തമ്പിയെക്കുറിച്ചു പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥനാണ് അയാള്‍ എന്ന വിവരം മാത്രം തട്ടിപ്പിനിരയായ യുവതിക്ക് അറിയാമായിരുന്നത്. ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കിയ യുവതി വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും തമ്പിയെ കണ്ടെത്താനായില്ല.
ഫലം കണ്ടത് മകളുടെ സോഷ്യൽ മീഡിയ പോസ്റ്റ്
15 വയസായപ്പോള്‍ തമ്പിയെ തിരയുന്നു എന്ന പറഞ്ഞ് മകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു. തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിലുണ്ടായിരുന്ന ഇയാളുടെ ഒരു ഫോട്ടോയും മകള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തു. ഇതു കണ്ടു തമ്പിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകള്‍ ഇയാള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാനസ സരോവര്‍ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന അമ്മയെയും മകളെയും ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇക്കാര്യം തമ്പിയെയും അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ തമ്പി നാട്ടിലെത്തിയിരുന്നു. ഇവരെ കാണുകയും ഒരു ദിവസം ഒപ്പം താമസിക്കുകയും അന്നു രാത്രി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വര്‍ഷത്തോളം വീണ്ടും വിവരമൊന്നുമില്ലാതായതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രതി തങ്ങിയ മേഖല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ നിന്നു കണ്ടെത്തിയതോടെ അവിടെയെത്തി ഇയാളെ പിടികൂടാന്‍ സിറ്റി ഡി സി പി ഐശ്വര്യ ഡോങ്രെ നോര്‍ത്ത് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Angamaly, Death, Fire accident