ചെന്നൈ: മുന്‍കൂട്ടി ടൈം ടേബിളുണ്ടാക്കി ഷെഡ്യൂളിട്ട് രാജ്യം മുഴുവന്‍ സഞ്ചരിച്ചു മോഷണം നടത്തിയ യുവതി അറസ്റ്റില്‍ (Arrest) മുംബൈ സ്വദേശിനി ആരതിദേവ് നാനി ഭഗവന്ദാസാണ് ചെന്നൈയില്‍ പിടിയിലായത്.
ഒരു സംസ്ഥാനത്ത് മോഷം നടത്തി നിശ്ചിത സമയത്തിനുശേഷം മറ്റൊരു സംസ്ഥാനത്തേക്കു രക്ഷപ്പെടുന്നതാണു പതിവ്. കഴിഞ്ഞ വര്‍ഷം കില്‍പ്പോക് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നിന്നു രണ്ടേകാല്‍ പവന് സ്വര്‍ണം മോഷണം പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാനമായ രീതിയില്‍ മോഷണത്തിന് എത്തിയ വരെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളില്‍ ഹോസ്റ്റലിനു സമീപം ഒരു സ്ത്രീയെ സംശയാസ്പദമായി കണ്ടെത്തിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. സിസിടിവി ദൃശ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
തുടർന്ന്
വ്യാഴാഴ്ച എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഇവർ മോഷണം നടത്താനെത്തിയപ്പോള്‍ സംശയം തോന്നിയ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തി ചോദ്യം ചെയ്യലിലാണ് ടൈം ടേബിള്‍ തയാറാക്കി രാജ്യം മുഴുവന്‍ മോഷണം നടത്തിയ വിവരം യുവതി പൊലീസിനോട് സമ്മതിച്ചത്.
Theft | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന് സ്വര്‍ണവും പണവും കവര്‍ന്നു
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവന് സ്വര്‍ണ്ണവും 50, 000 രൂപയും മോഷ്ടിച്ചു(Theft). വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.
വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്. വിഷുവിന് കണികാണാനായി ഉരുളിയില്‍ സൂക്ഷിച്ച സ്വര്‍ണ മോതിരവും കവര്‍ന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.
Also Read-Cannabis Seized |എറണാകുളത്ത് ടാങ്കർ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി
തുടര്‍ന്ന് കല്പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഡ് സ്ക്വാഡിലെ ചാര്‍ലി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.