ഇന്റർഫേസ് /വാർത്ത /Crime / വടകര അഴിയൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 22 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

വടകര അഴിയൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 22 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

മോഷണം കഴിഞ്ഞ് പോകുന്നതിനിടയിൽ കള്ളന്‍ അടുക്കളയിൽ നിന്ന് മുളക് പൊടിയെടുത്ത് ഗേറ്റ് വരെ വിതറിയിട്ടുണ്ട്

മോഷണം കഴിഞ്ഞ് പോകുന്നതിനിടയിൽ കള്ളന്‍ അടുക്കളയിൽ നിന്ന് മുളക് പൊടിയെടുത്ത് ഗേറ്റ് വരെ വിതറിയിട്ടുണ്ട്

മോഷണം കഴിഞ്ഞ് പോകുന്നതിനിടയിൽ കള്ളന്‍ അടുക്കളയിൽ നിന്ന് മുളക് പൊടിയെടുത്ത് ഗേറ്റ് വരെ വിതറിയിട്ടുണ്ട്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

വടകര അഴിയൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. അഴിയൂർ ചുങ്കത്തെ ഡോക്ടർ എ ജയ്ക്കർ പ്രഭുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. 22 പവൻ സ്വർണവും പണവും നഷ്ടമായിട്ടുണ്ട്. അഴിയൂരിൽ 40 വർഷമായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ജയ്കർ പ്രഭുവിന്റെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. സി.സി ടി.വിയിൽ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭിച്ചത്.

4.10നാണ് മോഷ്ടാവ് വീടിനകത്ത് കടന്നത്, പിന്നാലെ അലമാര തുറന്ന് സ്വർണവും പണവും കവർന്ന ശേഷം  4.25 ഓടെ മോഷ്ടാവ് പുറത്തേക്ക് പോയി. പോകുന്നതിനിടയിൽ അടുക്കളയിൽ നിന്ന് മുളക് പൊടിയെടുത്ത് ഗേറ്റ് വരെ വിതറിയിട്ടുണ്ട്. രാവിലെയാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്.

Also Read – മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റ് ഒരു കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങി; ഐശ്വര്യ രജനീകാന്തിന്റെ ജോലിക്കാരിയുടെ വെളിപ്പെടുത്തൽ

ചോമ്പാല പോലീസിൽ അറിയിച്ചതോടെ സി.ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വീട്ടിലെത്തി. ഫിംഗർ പ്രിന്റ് , ഡോഗ് സ്കോഡും പരിശോധനയ്ക്കെത്തിയിരുന്നു. വാതിൽ തുറന്ന ശൈലിയും മുളക് പൊടി വിതറിയതും സ്ഥിരം മോഷ്ടാവാണ് ചെയ്തതെന്ന സൂചന നൽകുന്നു.

First published:

Tags: Robbery, Theft case, Vadakara