• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | കോഴിക്കോട് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം; 11 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

Theft | കോഴിക്കോട് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം; 11 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

ഉടമസ്ഥന്‍ പള്ളിയില്‍ പോയ സമയത്ത് കടയില്‍ എത്തിയ മോഷ്ടാവ് കവര്‍ച്ച നടത്തുകയായിരുന്നു.

  • Share this:
    കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ വന്‍മോഷണം. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മോഷ്ടിച്ചു. കമ്മത്ത് ലൈനിലെ കെ.പി.കെ. ജ്വല്ലറിയില്‍ നിന്നാണ് 11 ലക്ഷം രൂപയും സ്വര്‍ണവും മോഷണം പോയത്. ഉടമസ്ഥന്‍ പള്ളിയില്‍ പോയ സമയത്ത് കടയില്‍ എത്തിയ മോഷ്ടാവ് കവര്‍ച്ച നടത്തുകയായിരുന്നു.

    11 ലക്ഷം രൂപയും മൂന്നു നെക്ലേസുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Also Read-Sexual Abuse | പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ; സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായപ്പോൾ

    Life term | പതിനാലുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

    തൃശൂർ: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപരന്ത്യം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിന് പുറമെ 15 വർഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. പോക്സോ കേസിൽ രണ്ട്‌ സെക്ഷനുകളിലായാണ്‌ ജീവപര്യന്തവും 12 വർഷത്തെ കഠിനതടവും ശിക്ഷിച്ചത്‌. ഇത് കൂടാതെ മകളെ സംരക്ഷിക്കേണ്ട പിതാവാണ് പ്രതി എന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട്‌ പ്രകാരം മൂന്നു കൊല്ലം കഠിന തടവ്‌ അധികമായി അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. കൊടുങ്ങല്ലൂർ മേത്തല വയലമ്പം സ്വദേശിയായ 48കാരനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദാണ്‌ ശിക്ഷിച്ചത്. പോക്സോ ആക്ട്‌, ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ്‌ കോടതി ശിക്ഷ വിധിച്ചത്.

    2019-ലാണ്‌ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി 30 വരെ തുടർച്ചയായി 14 വയസുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ക്ഷേത്രത്തിൽപോയ സമയത്തായിരുന്നു ഏറ്റവും ഒടുവിൽ പീഡനം നടന്നത്. ഈ സംഭവത്തിന് ശേഷം കുട്ടി അധ്യാപികയോടും സഹപാഠിയായ പെൺകുട്ടിയോടും വിവരം പറഞ്ഞു. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ സംഭവം ചൈൽഡ്‌ ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

    Also Read-Arrest | പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് പോയി; രഹസ്യമായി ചെന്നൈയിൽ ഇറങ്ങിയ മലയാളി അറസ്റ്റിൽ

    ചൈൽഡ്‌ ലൈൻ പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിലാണുള്ളത്‌. 14 വയസ്സ്‌ മാത്രം പ്രായമുള്ള സ്വന്തം മകളോട് വീട്ടിനകത്ത് വച്ച് മാസങ്ങളോളം ക്രൂരത കാണിച്ച പിതാവ് ഒരു ദയയും അർഹിക്കുന്നില്ലെന്ന്‌ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു.
    Published by:Jayesh Krishnan
    First published: