തിരുവനന്തപുരം: കാട്ടാക്കട പെരുംകുളത്തുർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിൽ നടയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ രണ്ട് കാണിക്ക വഞ്ചികൾ കവർന്നു. ക്ഷേത്ര ഓഫീസ് മുറിയുടെയും പൂട്ട് പൊളിച്ച് സാധന സാമഗ്രികൾ വലിച്ചു വാരിയിട്ടിട്ടുണ്ട്.
Also Read- ട്രെയിനിൽ യാത്രക്കാരിയെ ആക്രമിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ
രണ്ടു കാണിക്കകളിൽ നിന്നായി പതിനായിരത്തോളം രൂപയാണ് നഷ്ടമായത്. ക്ഷേത്ര പൂജാരി എത്തിയപ്പോഴാണ് ശ്രീകോവിലും ഓഫീസ് മുറിയും തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
പരിശോധനയിൽ അവശേഷിച്ച കാണിക്കളകളും കള്ളൻ ഉപയോഗിച്ചത് എന്ന് കരുതുന്ന വെട്ടുകത്തിയും നഗർ കാവിന് സമീപത്ത് നിന്നും കണ്ടെത്തി. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Robbery case, Temple robbery